കെ റെയില്‍ വിരുദ്ധ സമരം: കേരള സിപിഎം നേതാക്കള്‍ക്ക് ബിജെപിയുടെ സ്വരമെന്ന് ജി ദേവരാജന്‍
Mar 23, 2022, 19:46 IST
കൊല്ലം: (www.kvartha.com 23.03.2022) കെ റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് കേരള സിപിഎം നേതാക്കള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സ്വരമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.
കര്‍ഷക സമരത്തിന്റെ സമയത്ത് കരിനിയമങ്ങളെ ന്യായീകരിക്കുകയും എന്തുവിലകൊടുത്തും നിയമങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് ബിജെപി നേതാക്കളും പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. ഒടുവില്‍ അധികാരത്തിന്റെ അഹങ്കാര കാര്‍കശ്യങ്ങളെ കര്‍ഷകര്‍ സമരം ചെയ്തു തോല്‍പിച്ചു. കെ റെയിലിന്റെ കാര്യത്തില്‍ കേരളാ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും പറയുന്നതു എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നാണ്.
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളുടെ അവസ്ഥയായിരിക്കും കെ റെയിലിനും ഉണ്ടാവുക. പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് രാജ്യമെമ്പാടും സമരം നടന്നപ്പോള്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നും ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റി തീവ്രവാദികളുടെ കേന്ദ്രമാണെന്നുമാണ് ബിജെപിയും കേന്ദ്ര സര്‍കാരും പറഞ്ഞത്.
സമരം ചെയ്യുന്നവരെ 'ആന്ദോളന്‍ ജീവികള്‍' എന്നാണു പ്രധാനമന്ത്രി പരിഹസിച്ചത്. കെ റെയിലിനെതിരെ സമരം ചെയ്യുന്നവരെ 'സമരജീവികള്‍' എന്ന് കേരള സിപിഎമും പരിഹസിക്കുന്നു. ഇവിടെ കെ റെയിലിനെതിരെ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നും 'സമരജീവികളാണെന്നും' സിപിഎം നേതാക്കള്‍ പറയുമ്പോള്‍ അവര്‍ ബിജെപിയുടെ വാക്കുകളാണ് ആവര്‍ത്തിക്കുന്നത്. സിംഗൂര്‍ നന്ദിഗ്രാം സമരത്തിലും ഇതേ പഴകി തേഞ്ഞ വാദങ്ങളാണ് ബന്‍ഗാള്‍ സിപിഎം മുന്നോട്ടു വച്ചിരുന്നത്.
കെ റെയിലിനെക്കുറിച്ച് പൊതു സമൂഹത്തിനുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു വിശദീകരണവും നല്‍കാന്‍ സംസ്ഥാന സര്‍കാരിന് കഴിയുന്നില്ല. അലൈന്‍മെന്റിനെക്കുറിച്ചും ബഫര്‍ സോണിനെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും കെ റെയില്‍ അധികാരികളും മന്ത്രിമാരും വിഭിന്ന സ്വരത്തിലാണ് സംസാരിക്കുന്നത്.
ആശങ്കാകുലരായ ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ അവരെ പരിഹസിക്കുകയും പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഇടതുനയങ്ങള്‍ക്ക് യോജിക്കാത്തതുമാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.
Keywords: Anti-Rail agitation: G Devarajan says BJP's voice for Kerala CPM leaders, Kollam, News, Politics, BJP, CPM, Criticism, Farmers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.