Antony Raju | കെ എസ് ആര്‍ ടി സിയില്‍ വരുമാനം നല്ലത് പോലെ കൂടിയാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു
Oct 28, 2022, 20:39 IST
തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സിയില്‍ വരുമാനം നല്ലത് പോലെ കൂടിയാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടി സി ആസ്ഥാനത്ത് സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റ്, ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം, ഇ സര്‍വീസ് ബുക് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലാഭം മാത്രമല്ല കെ എസ് ആര്‍ ടി സിയുടെ ലക്ഷ്യം, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തില്‍ നിന്നായാല്‍ അത്രയും നല്ലതെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി യെ നിലനിര്‍ത്താന്‍ കോടിക്കണക്കിന് രൂപയാണ് സര്‍കാര്‍ നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ജീവനക്കാര്‍ക്ക് വേണ്ടി ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമാക്കി. ഇന്ധന വിലവര്‍ധനവ് ഉള്‍പെടെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സര്‍കാര്‍ സഹായത്താല്‍ പിടിച്ചു നിന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പ്രതിദിന കലക്ഷന്‍ റെകോര്‍ഡ് നേടുന്നതിന് പ്രയത്‌നിച്ച ജീവനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. പ്രതിദിനം എട്ടു കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണം. അതിന് ജീവനക്കാര്‍ സഹകരിക്കണം. ശമ്പളം എപ്പോള്‍ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തില്‍ നിന്നും ഓരോ മാസം അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം കിട്ടുമെന്ന് ഇപ്പോള്‍ ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി - സ്വിഫ്റ്റിനെക്കുറിച്ച് ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെഎസ്ആര്‍ടിസിക്കാണ് വന്നു ചേരുന്നത്. ചടങ്ങില്‍ സി എം ഡി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. ജീവനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ പ്രതിദിന കലക്ഷന്‍ റെകോര്‍ഡില്‍ എത്തിച്ച യൂനിറ്റുകള്‍ക്കും ജീവനക്കാക്കും കെ എസ് ആര്‍ ടി സി ക്യാഷ് അവാര്‍ഡുകളും പ്രശസ്തി പത്രവും നല്‍കി മന്ത്രി ആദരിച്ചു.
2022 സെപ്തംബര്‍ 12 ന് 3941 ബസുകള്‍ ഉപയോഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ എന്ന ചരിത്രം നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാര്‍ക്കും യൂനിറ്റുകള്‍ക്കുമാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. സംസ്ഥാന തലത്തില്‍ നിശ്ചയിച്ച തുകയേക്കാള്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് നേടിയ കോഴിക്കോട് യൂനിറ്റിന് ഒരു ലക്ഷം രൂപയും, സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റിന് ഒരു ലക്ഷം രൂപയും, സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന ഇ പി കെ എം നേടിയ വെള്ളറട യൂനിറ്റിന് ഒരു ലക്ഷം രൂപയും, നിശ്ചിത ടാര്‍ജറ്റിന് മുകളില്‍ വരുമാനം നേടിയ മറ്റ് 34 യൂനിറ്റുകള്‍ക്ക് 25,000 രൂപ വീതവുമാണ് അവാര്‍ഡായി നല്‍കിയത്.

സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന ഇ പി കെ എം, ഇ പി ബി നേടിയ ഡ്രൈവര്‍/ കണ്ടക്ടര്‍മാരായ നാലു പേരായ തിരുവനന്തപുരം വെഞ്ഞാറമൂട് യൂനിറ്റിലെ വി എല്‍ സന്തോഷ് കുമാര്‍ (ഡ്രൈവര്‍), ബി കെ വിനോദ് ( കണ്ടക്ടര്‍), തിരുവനന്തപുരം സെന്‍ട്രല്‍ യൂനിറ്റിലെ രഞ്ജിത്ത് ആര്‍ ( ഡ്രൈവര്‍), സമീര്‍ ജെ ( കണ്ടക്ടര്‍) എന്നിവര്‍ക്ക് 5,000 രൂപ വീതവും, ജില്ലാ തലത്തില്‍ ഏറ്റവും ഉയര്‍ന്ന് ഇ പി കെ എം, ഇ പി ബി നേടിയ ഡ്രൈവര്‍/ കണ്ടക്ടര്‍മാരായ 56 പേര്‍ക്ക് 3,000 രൂപ വീതവും സമ്മാനിച്ചു. ഇതോടൊപ്പം കോഴിക്കോട് റീജനല്‍ വര്‍ക് ഷോപിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പരിസര മലിനീകരണം ഇല്ലാതെ നശിപ്പിക്കുന്നതിന് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഇന്‍സിനറേറ്റര്‍ നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ ജീവനക്കാരേയും ആദരിച്ചു.
Keywords: Antony Raju says if income is good, salary will be paid on first day, Thiruvananthapuram, News, KSRTC, Award, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.