Investigation | അനു കൊലപാതകം: ഒരാൾ കൂടി പിടിയിൽ; 'സ്വർണം വിൽക്കാൻ സഹായിച്ചു'
Mar 17, 2024, 22:40 IST
മലപ്പുറം: (KVARTHA) കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പിടിയിലായവർ രണ്ടായി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകറിനെയാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി മുജീബ് റഹ്‌മാൻ നേരത്തെ അറസ്റ്റിലായിരുന്നു. മുജീബ് യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരങ്ങൾ കവരുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ മോഷ്‌ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് അബൂബകറാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
തിങ്കളാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് രാവിലെ വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇരിങ്ങണ്ണൂരിൽ നിന്ന് കാറിലെത്തിയ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനായിരുന്നു അനു പുറപ്പെട്ടത്. നടന്നുപോകുന്നതിനിടെയാണ് യുവതിയെ പൊടുന്നന്നെ കാണാതായത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചതുമില്ല. അന്വേഷണങ്ങൾക്കിടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
സംഭവദിവസം അനു ബൈകിൽ കയറിപ്പോകുന്നതായി പ്രദേശവാസി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ബൈകിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 'മോഷ്ടിച്ച ബൈകിലാണ് മുജീബ് റഹ്‌മാൻ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈകില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയും സ്വർണം കവർന്ന് രക്ഷപ്പെടുകയുമായിരുന്നു', പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: News, News-Malayalam-News, Kerala, Kerala-News, Anu murder: One more held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.