Anwar Balashinkam | കേരളത്തില്‍ കുഴപ്പമുണ്ടാക്കാതെ അന്‍വര്‍ ബാലശിങ്കത്തിന് ഉറക്കമില്ല; എസ്‌കേപ് റോഡില്‍ വിവാദമുണ്ടാക്കി തമിഴ് മക്കളുടെ ഇടയില്‍ എസ്‌കേപ് ആകാന്‍ പൊമ്പിളൈ ഒരുമൈ സമരത്തിന്റെ ആസൂത്രകന്‍
Aug 23, 2022, 21:41 IST
-അജോ കുറ്റിക്കന്‍
കുമളി: (www.kvartha.com) വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലേക്ക് കടന്ന് കയറാന്‍ തമിഴ് സംഘടനകള്‍ ആസൂത്രിത നീക്കങ്ങളുമായി രംഗത്ത്. തമിഴ്, മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിവരം. മുല്ലപ്പെരിയാര്‍ പ്രശ്നങ്ങള്‍ക്ക് പിന്നാലെ എസ്‌കേപ് റോഡ് വിവാദമുയര്‍ത്തുന്നതിന്റെ ലക്ഷ്യവും ഇതു തന്നെയാണ്.
തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നു. തമിഴ് കര്‍ഷക സംഘടനകളുടെ പേരില്‍ തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോര്‍ട് ഫിലിമുകളും ഡോക്യൂമെന്ററികളും സമീപകാലത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ തീവ്ര തമിഴ് നിലപാടുകാരനും വൈഗ പെരിയാര്‍ പാസന വ്യവസായ സംഘം നേതാവുമായ അന്‍വര്‍ ബാലശിങ്കമാണെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.
പൊമ്പിളൈ ഒരുമ സമരത്തിന് ശേഷം മൂന്നാറില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും അന്‍വര്‍ ബാലശിങ്കം നടത്തിയിരുന്നില്ല. സമീപ കാലത്താണ് മൂന്നാറില്‍ വീണ്ടും സജീവമായത്.തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ഇടയില്‍ സ്വാധീനമുള്ള ബാലശിങ്കം അവിടുള്ള കൃഷിക്കാരുടെ മൂന്നാറിലെ ബന്ധുക്കളെയും സംഘടിപ്പിച്ചാണ് കേരള സെക്രടറിയേറ്റ് ഉപരോധിക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് വിവരം.
തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ നിന്ന് ആരംഭിച്ച് തേനി ജില്ലയിലൂടെ കടന്ന് ഇടുക്കി ജില്ലയില്‍ അവസാനിക്കുന്ന കൊടൈക്കനാല്‍-മൂന്നാര്‍ റോഡ് (പഴയ എസ്എച് 18) 81 കിലോമീറ്റര്‍ നീളമുണ്ട്. 1942ല്‍ ബ്രിടീഷ് ഭരണകാലത്ത് നിര്‍മി ച്ചതും പിന്നീട് മെച്ചപ്പെടുത്തിയതുമായ റോഡാണിത്. 1990ല്‍ അടയ്ക്കുന്നതിന് മുമ്പ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡായിരുന്നു ഇത്.
1990 വരെ ഈ റോഡിലൂടെ വാഹന ഗതാഗതമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തമിഴ്നാട് വനംവകുപ്പും കേരള ഹൈവേ വകുപ്പും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ സഞ്ചാരയോഗ്യമല്ലാതാവുകയായിരുന്നു. എന്നാല്‍ ഈ റോഡ് തമിഴ്നാട് സര്‍കാരാണ് നിര്‍മിച്ചതെന്നും കേരളം പാമ്പാടുംഷോല നാഷണല്‍ പാര്‍ക് ആക്കി മാറ്റി ബെരിജം ഡാമിന് സമീപം ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം തടയുന്നുവെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിര്‍മിച്ച റോഡ് കേരളം കൈയേറിയിരിക്കുന്നുവെന്നുമാണ് ആരോപണം.
തമിഴ് ഭൂരിപക്ഷ മേഖലയായ പീരുമേടും ദേവികുളവും ഉടുമ്പന്‍ചോലയും തട്ടിയെടുത്തതു പോലെ എസ്‌കേപ് റോഡും കൈവശപ്പെടുത്താനാണ് മലയാളികള്‍ ശ്രമിക്കുന്നത്. തമിഴ്നാട് നിര്‍മിച്ച റോഡിന് കേരളത്തിന് ഒരു അവകാശവുമില്ല. റോഡിലെ ചെക്‌പോസ്റ്റ് നീക്കി തമിഴ് നാടിന് വിട്ടു നല്കിയില്ലെങ്കില്‍ തമിഴരെ ഒരുമിപ്പിച്ച് ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും അന്‍വര്‍ ബാലശങ്കം പറഞ്ഞു.
അതെ സമയം മൂന്നാറില്‍ നിന്നും കിഴക്കോട്ട് കേരളാ തമിഴ്നാട് അതിര്‍ത്തി വരെയും കൊടൈക്കനാലില്‍ നിന്നും പടിഞ്ഞാറോട്ട് 24 കി മീറ്റര്‍ വരെയും ഇപ്പോള്‍ വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുന്ന നിലയിലാണ് റോഡ്. എന്നാല്‍ തമിഴ്നാട് ഭാഗത്ത് നിന്നും കേരളാ അതിര്‍ത്തി വരെ ഏകദേശം 13 കിലോമീറ്റര്‍ ദൂരം വാഹന ഗതാഗതം സാധ്യവുമല്ല. ഇതിന് കാരണം ഈ ഭാഗത്ത് റോഡില്‍ യാത്ര തടയുന്നതിനായി തമിഴ്നാട് സര്‍കാര്‍ കുഴിച്ച ട്രഞ്ചുകളും കൂടാതെ വളര്‍ന്നു കിടക്കുന്ന കുറ്റിക്കാടുകളും പടര്‍പ്പുകളുമാണ്.
ബാലശിങ്കത്തിന് പുറമെ മറ്റു ചില സംഘടനകളും മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിടുതലൈ ചിരുതൈ, തമിഴ് ഈയക്കം എന്നീ പേരുകളില്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകള്‍ മൂന്നാറില്‍ തമിഴ് വികാരം ഇളക്കുന്നതിന് ശ്രമിക്കുന്നതായാണ് വിവരം.

Keywords: Latest-News, Kerala, Tamilnadu, Top-Headlines, Idukki, Government, Anwar Balashinkam, Anwar Balashinkam again against Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.