EP Jayarajan | ഏതു രാഷ്ട്രീയക്കാരനും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് കത്ത് കൊടുക്കും: വിവാദ പ്രസംഗവുമായി ഇ പി ജയരാജന്‍

 



കണ്ണൂര്‍: (www.kvartha.com) കമ്യൂനിസ്റ്റുകാര്‍ക്ക് ചായയും പരിപ്പുവടയും കഴിച്ച് ബെഞ്ചില്‍ കിടന്നുറങ്ങി താടിയുംവെച്ചു നടക്കാന്‍ കഴിയില്ലെന്ന കേരളം മുഴുവന്‍ ചര്‍ചയായ വിവാദ പ്രസംഗം നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജന്റെ വക മറ്റൊരു വിവാദ പ്രസംഗവും കൂടി. 

കണ്ണൂരില്‍ പെന്‍ഷന്‍കാരുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് ജയരാജന്‍ വിവാദ പ്രസംഗം നടത്തിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നിയമനം നടത്താനായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയതിനെ ന്യായീകരിച്ചാണ് എല്‍ഡിഎഫ് കൗണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തുവന്നത്.

തൊഴിലില്ലാതെ കഴിയുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ സമീപിക്കുമ്പോള്‍ ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ടിയില്‍പെട്ടവരാണ് കത്ത് നല്‍കാത്തതെന്ന് സിപിഎം കേന്ദ്ര കമിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ആകാശം ഇരുട്ടത്ത് തപ്പീട്ട് കാര്യമില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ടിക്കാരും ചെയ്യുന്ന കാര്യമാണ് കത്ത് കൊടുക്കുന്നതെന്നും അത് ഒരു വിവാദമാക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ നേതാക്കളുടെ അടുത്ത് ഒരു തൊഴിലിനുള്ള ശുപാര്‍ശ കത്തിനായി ചെറുപ്പക്കാര്‍ ചെല്ലുന്നുണ്ട്. എത്ര പേര്‍ എന്നെ കാണാന്‍ ദിവസവും വരാറുണ്ട്. എന്നാല്‍ ഞാന്‍ കത്ത് കൊടുക്കാറില്ല പകരം അവരെ കാര്യങ്ങള്‍ ധരിപ്പിച്ച് വിടാറാണ് ചെയ്യാറെന്ന് ജയരാജന്‍ പറഞ്ഞു. 

EP Jayarajan | ഏതു രാഷ്ട്രീയക്കാരനും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് കത്ത് കൊടുക്കും: വിവാദ പ്രസംഗവുമായി ഇ പി ജയരാജന്‍


പൊതു പ്രവര്‍ത്തകരെ സമീപിച്ച് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് ചെയ്ത് കൊടുത്തില്ലെങ്കില്‍ സ്വന്തം പാര്‍ടിയില്‍പെട്ടവരായാലും എതിര്‍പക്ഷത്തുള്ളവരായാലും എന്നാല്‍ ഞങ്ങള്‍ക്ക് പിന്നെ കാണാമെന്നായിരിക്കും മറുപടി. അത് അടുത്ത തിരഞ്ഞെടുപ്പില്‍ അവരും ചിലപ്പോള്‍ അവരുടെ ഏറ്റവും അടുത്തവരും പ്രകടിപ്പിച്ചിരിക്കും. അതുകൊണ്ട് അത്തരം ആവശ്യങ്ങള്‍ക്കായി വരുന്നവരെ ഒരു രാഷ്ട്രീയ പാര്‍ടി നേതാക്കളും ഒഴിവാക്കാറില്ല. തിരുവനന്തപുരം മേയര്‍ നല്‍കിയ കത്ത് വിവാദത്തെ പരാമര്‍ശിച്ച് കൊണ്ട് ഇപി ജയരാജന്‍ പറഞ്ഞു.

പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒന്നിച്ച് ചര്‍ച നടത്തി സര്‍കാറിന്റെ മുന്നില്‍ അവതരിപ്പിച്ചാല്‍ അനുകൂലമായ നിലപാട് സര്‍കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കേരള കോ-ഓപറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ രജത ജൂബിലി സമ്മേളനം ദിനേശ് ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് ജയരാജന്‍ പറഞ്ഞു. സംസ്ഥാന സെക്രടറി കെ വി വേണുഗോപാല്‍ പരപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി ഇ സേതുമാധവന്‍, സി വി കുഞ്ഞികൃഷ്ണന്‍, മണ്ണയാട് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  News,Kerala,Politics,party,Controversial Statements,CPM,E.P Jayarajan, Any politician will give letter to unemployed youth: EP Jayarajan with controversial speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia