Criticized | കള്ളവോട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി
Apr 19, 2024, 18:17 IST
കണ്ണൂര്‍: (KVARTHA) പാര്‍ടി ഗ്രാമങ്ങളില്‍ കള്ളവോടു ചെയ്തു ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. കണ്ണുര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപണ്‍ വോടെന്ന പേരിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ രാഹുല്‍ ഗാന്ധി വന്നു പ്രസംഗിച്ചത് രാഷ്ട്രീയ ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വന്ന് ഇഡി എന്താ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റു ചെയ്യാത്തത് എന്ന് ചോദിക്കുന്ന രാഹുല്‍ ഡെല്‍ഹിയില്‍ മറ്റൊന്ന് പറയുന്നത് കപട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അഴിമതിയില്ലാതാക്കാന്‍ ദൈവം അയച്ച വ്യക്തിയാണ് നരേന്ദ്ര മോദി. അഴിമതി നടത്തിയവരെല്ലാം അകത്താകും. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കും. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉടന്‍ അറസ്റ്റിലാകുന്ന കാലം വിദൂരമല്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഇപ്പോള്‍ പ്രായം ചെന്നവരുടെ വീട്ടില്‍ ചെന്നു വോടു രേഖപ്പെടുത്തുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമിഷന്റെയും കേന്ദ്ര സേനയുടെയും ഇടപെടല്‍ വേണമെന്നും അബ്ദുല്ല കുട്ടി ആവശ്യപ്പെട്ടു. സിപിഎം ബ്രാഞ്ച് അംഗമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെട്ടത് എന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ രാഹുല്‍ ഗാന്ധി വന്നു പ്രസംഗിച്ചത് രാഷ്ട്രീയ ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ വന്ന് ഇഡി എന്താ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റു ചെയ്യാത്തത് എന്ന് ചോദിക്കുന്ന രാഹുല്‍ ഡെല്‍ഹിയില്‍ മറ്റൊന്ന് പറയുന്നത് കപട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അഴിമതിയില്ലാതാക്കാന്‍ ദൈവം അയച്ച വ്യക്തിയാണ് നരേന്ദ്ര മോദി. അഴിമതി നടത്തിയവരെല്ലാം അകത്താകും. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കും. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉടന്‍ അറസ്റ്റിലാകുന്ന കാലം വിദൂരമല്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Keywords: AP Abdulla Kutty Criticized UDF and LDF, Kannur, News, AP Abdulla Kutty, Criticized, UDF, LDF, Politics, Allegation, corruption, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.