AP Abdullakkutty | പൗരത്വഭേദഗതി നിയമത്തില്‍ പേടിസ്വപ്‌നങ്ങളുണ്ടാക്കി വലിയൊരു ജനവിഭാഗത്തെ അസ്വസ്ഥമാക്കുന്നുവെന്ന് എ പി അബ്ദുല്ലക്കുട്ടി
Mar 13, 2024, 15:16 IST
കണ്ണൂര്‍: (KVARTHA) പൗരത്വഭേദഗതി നിയമം യാഥാര്‍ത്ഥ്യമായതോടെ കോണ്‍ഗ്രസും കമ്യുണിസ്റ്റുകാരും തെറ്റിദ്ധരിപ്പിച്ചു പേടിസ്വപ്‌നങ്ങളുണ്ടാക്കി വലിയൊരു ജനവിഭാഗത്തെ അസ്വസ്ഥരാക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി അഖിലേൻഡ്യ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്നും കോണ്‍ഗ്രസ് - കമ്യുണിസ്റ്റ് നേതാക്കള്‍ പിന്‍തിരിയണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയും പൗരത്വം എടുത്തുകളയാനുളളതല്ല, ഹതഭാഗ്യരായാവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ്
2019-ല്‍ പാര്‍ലമെന്റില്‍ ഈനിയമം അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസാക്കിയത്. മുസ്‌ലിംങ്ങളെ പാകിസ്‌താനിലേക്ക് അയക്കാനുളളതല്ല ഈ നിയമം. നാലരവര്‍ഷമായിട്ടും ഒരൊറ്റ മുസ്‌ലിമിന്റെയും പൗരത്വം ഈ നിയമത്തിലൂടെ റദ്ദാക്കിയിട്ടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഭാരതീയ ജനതാപാര്‍ടിയുടെ കാര്യകര്‍ത്താവെന്ന നിലിയില്‍ ഇൻഡ്യയിലെ പതിനെട്ടുകോടി മുസ്‌ലീങ്ങള്‍ക്കായി വേണ്ടി പ്രവര്‍ത്തിക്കാനന്‍ ഞാനുണ്ടാകും.
ബംഗ്ലാദേശില്‍ നിന്നും പാകിസ്‌താനില്‍ നിന്നും തുരത്തി ഓടിച്ചവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഈ നിയമം. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനും മുന്‍ ഇൻഡ്യൻ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2003-ല്‍ പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം കേട്ടു എല്‍ കെ അദ്വാനിയുടെ കണ്ണുനിറഞ്ഞു പോയി. അവര്‍ക്കു പൗരത്വം നല്‍കണമെന്ന് മന്‍മോഹന്‍ സിങ് വികാരനിര്‍ഭരമായി പറഞ്ഞു. ഇതിനു ശേഷം നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കാന്‍ ഏറെ നേരം സമയമെടുത്തു. മുസ്ലിംകളെ പൗരത്വം കളയാനുളള നിയമമാണിതെന്നത് കളള പ്രചാരണമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുളളതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
< !- START disable copy paste -->

Keyworrds: Lok Sabha Election, BJP, Politics, AP Abdullakkutty, Kannur, Citizenship Amendment Act, Congress, Communist, BJP, Vice President, Media, Parliament, Muslim, Pakistan, Bangladesh, Manmohan Singh, AP Abdullakkutty About Citizenship Amendment Act.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.