ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ കയ്യേറ്റ ശ്രമം
Aug 4, 2014, 11:00 IST
കണ്ണൂര്‍: (www.kvartha.com 04.08.2014) ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയ്ക്ക് നേരെ കൈയേറ്റശ്രമം. ഡി.സി.സി സെക്രട്ടറി കെ. പ്രമോദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് എം.എല്‍.എയുടെ വീട്ടിലെത്തി അദ്ദേഹത്തിനു നേരെ കൈയേറ്റശ്രമം നടത്തിയത്.
ദേശീയ പാതാ വികസനത്തിന് സ്ഥലം നല്‍കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം അബ്ദുല്ലക്കുട്ടി എം എല്‍ എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എത്രയും പെട്ടെന്ന് തന്നെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഡി.സി.സി സെക്രട്ടറി കെ. പ്രമോദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ എം എല്‍ എയുടെ വീട്ടിലെത്തി വാക്കേറ്റം നടത്തുകയും അദ്ദേഹത്തിനെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. ഒടുവില്‍ എം.എല്‍.എയുടെ ഗണ്‍മാന്‍ ഇടപെട്ട് കയ്യേറ്റ ശ്രമം ഒഴിവാക്കുകയായിരുന്നു.

Keywords: A.P Abdullakutty, MLA, Kannur, House, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.