AP Abdullakutty | 'ചികിത്സയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകാൻ രാജാക്കന്മാർക്ക് കഴിഞ്ഞേക്കാം, പക്ഷേ പ്രജകൾക്കാകില്ലല്ലോ'; എയിംസ് വരേണ്ടത് കാസർകോട്ട് തന്നെയാവണമെന്ന് എപി അബ്ദുല്ലക്കുട്ടി
Nov 23, 2022, 11:16 IST
കണ്ണൂർ: (www.kvartha.com) എയിംസ് വരേണ്ടത് കാസർകോട്ട് തന്നെയാവണമെന്നും കേരളത്തിലെ ജനങ്ങൾ മുഴുവൻ കാസർകോടിന് വേണ്ടി നിലകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ഹജ്ജ് കമിറ്റി ചെയർമാൻ എപി അബ്ദുല്ലക്കുട്ടി. കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അവരുടെ നിലപാടുകൾ മാറ്റണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. എയിംസ് വിഷയത്തിൽ മുമ്പ് യുഡിഎഫ് കോട്ടയത്തിനും പിണറായി വിജയൻ കോഴിക്കോടിന് വേണ്ടിയുമാണ് വാദിക്കുന്നത്. ഈ രണ്ട് തീരുമാനങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് കാസർകോട്, മാത്രമല്ല റവന്യൂ വകുപ്പിന്റെ കയ്യിൽ തന്നെ 8000 ഏകർ ഭൂമിയുണ്ട്. ഇനി കേരളത്തിൽ എന്തെങ്കിലും വൻ പദ്ധതികൾ വേണമെങ്കിൽ കാസർകോട്ട് മാത്രമേ നടത്താൻ പറ്റുകയുള്ളൂ. ബാക്കി ഒരു ജില്ലയിലും സ്ഥല സൗകര്യമില്ല. പിണറായി പറയുന്നത് കോഴിക്കോട്ട് കിലാനൂരിൽ എയിംസ് വേണം എന്നാണ്. അവിടെ ഇരുന്നൂറിൽ താഴെ ഏകർ ഭൂമി മാത്രമേയുള്ളൂ. എയിംസിന് ആയിരത്തിലധികം ഏകർ ഭൂമി ഉണ്ടെങ്കിലാണ് നന്നാവുക.
ബാക്കി ഞങ്ങൾ സ്വകാര്യ മേഖലയിൽ നിന്ന് അക്വയർ ചെയ്ത് എടുക്കും എന്നാണ് പറയുന്നത്. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താത്പര്യമാണോ എന്ന് ചോദിച്ചാൽ കുറ്റപ്പെടുത്താൻ സാധിക്കുമോ? കേരളത്തിലെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ അതിന് മാത്രം ശേഷിയുണ്ടോ?. മാത്രമല്ല കിലാനൂരിന് തൊട്ടടുത്താണ് കോഴിക്കോട് മെഡികൽ കോളജ്, 350 ഏകർ സ്ഥലത്ത് പ്രവർത്തിക്കുന്ന ഇൻഡ്യയിലെത്തന്നെ പ്രശസ്തമായ മെഡികൽ കോളേജ് . അതിനെ നമുക്ക് ഒരു മിനി എയിംസായി വികസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

Keywords: AP Abdullakutty stands for AIIMS in Kasaragod, Kerala, Kannur, News, Top-Headlines, Latest-News, Kasaragod, Treatment, Politics, Pinarayi vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.