2016ലെ ഹജ്ജിനുള്ള അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കും

 


കൊണ്ടോട്ടി: (www.kvartha.com 24.12.2015) അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ ജനുവരി 14 മുതല്‍ ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സ്വീകരിക്കും. നറുക്കെടുപ്പ് മാര്‍ച്ച് 15 മുതന്‍ 23 വരെ തീയ്യതികളിലായി നടക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്കായുള്ള നറുക്കെടുപ്പ് മാര്‍ച്ച് 15ന് തന്നെ നടക്കാനാണ് സാധ്യത. അവസരം ലഭിക്കുന്നവര്‍ ഏപ്രില്‍ 15നകം പാസ്‌പോര്‍ട്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ആദ്യ ഗഡു തക ഏപ്രില്‍ എട്ടിനുള്ളിലായും ബാങ്കില്‍ അടക്കണം. ഒന്നാം ഗഡു തുക എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് ഇത്തവണ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ 2016ലെ ഹജ്ജിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ക്വാട്ട ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016ലെ ഹജ്ജിനുള്ള അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കുംകഴിഞ്ഞ വര്‍ഷം 65,000 ഹജ്ജ് അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ അത് 75,000 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് നാലിന് യാത്ര തിരിക്കും. ഹജ്ജ് യാത്ര സെപ്തംബര്‍ അഞ്ചു വരെ നീണ്ടു നില്‍ക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സംഘം ആഗസ്റ്റ് അവസാന വാരത്തിലാകാനാണ് സാധ്യത. മടക്ക യാത്ര സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കും.

Keywords:Malappuram, Hajj, Kerala, Muslim pilgrimage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia