Apply Now | കണ്‍സള്‍റ്റന്റ് (ടെക്‌നികല്‍ നഴ്‌സറി/ ക്യുപിഎം മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Sep 12, 2022, 21:25 IST
തിരുവനന്തപുരം: (www.kvartha.com) കേരള വന ഗവേഷണ സ്ഥാപനത്തില്‍ കണ്‍സള്‍റ്റന്റ്(ടെക്‌നിക്കല്‍ നഴ്‌സറി/ ക്യു പിഎം മാനേജ്‌മെന്റ് ) താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം, ഔഷധസസ്യങ്ങളിലെ നഴ്‌സറി, അഗ്രോ ടെക്‌നിക്‌സ്, ക്യു പി എം മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ ഗവേഷണ പരിചയം.
അപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ഇനങ്ങളുടെ ഫീല്‍ഡ് ബോട്ടണിയിലും നഴ്‌സറി ടെക്‌നിക്കുകളിലും പരിചയം, പ്രൊജക്റ്റ് വികസനത്തിലും മാനേജ്‌മെന്റിലും പരിചയം, പരിശീലനങ്ങള്‍/ വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നതില്‍ പരിചയം തുടങ്ങിയവ അഭികാമ്യം.
പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകര്‍ക്ക് 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് www(dot)kfri(dot)res(dot)in.
You Might Also Like:
കണ്‍സള്‍റ്റന്റ് (ടെക്‌നികല്‍ ഐടി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Keywords: Thiruvananthapuram, News, Kerala, Job, Application, Applications invited for Consultant Vacancy.
Keywords: Thiruvananthapuram, News, Kerala, Job, Application, Applications invited for Consultant Vacancy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.