Cash Award | ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു
Sep 23, 2022, 17:21 IST
തൃശൂര്‍: (www.kvartha.com) കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2021-22 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, സിബിഎസ്ഇ സിലബസില്‍ 90 ശതമാനമോ അതിലധികമോ, ഐസിഎസ്ഇ സിലബസില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ഷീറ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വകാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി തുടങ്ങിയവ ക്ഷേമനിധിയുടെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒക്ടോബര്‍ 15 ന് മുമ്പായി ലഭിക്കണം. ഫോണ്‍: 0487-2364866.

Keywords: Thrissur, Kerala, Application, Award, Applications invited for cash awards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.