Certificate Course | പിണറായി പെരുമ കലാകേന്ദ്രത്തിന്റെ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ദ്വിവത്സര സര്ടിഫികറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Nov 1, 2023, 08:51 IST
കണ്ണൂര്‍: (KVARTHA) പിണറായി പെരുമ കലാകേന്ദ്രം കേരള കലാമണ്ഡലത്തിന്റെ അകാഡമിക സഹകരണത്തോട് കൂടി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ദ്വിവത്സര സര്ടിഫികറ്റ് കോഴ്സ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാമണ്ഡലം തയ്യാറാക്കുന്ന സിലബസ് അനുസരിച്ച് പ്രശസ്തരായ അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
15 മുതല്‍ 28 വരെ വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പരിശീലന കാലയളവില്‍ കേരള കലാമണ്ഡലം സന്ദര്‍ശിക്കാനും അവിടെ നൃത്ത പരിശീലനം നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോഴ്സിന് മുന്നോടിയായി നവംബര്‍ അവസാന വാരം കണ്ണൂര്‍ ജില്ലയിലെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മോഹിനിയാട്ടത്തിലെ കുലപതി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ മാസ്റ്റേഴ്സ് വര്‍ക് ഷോപ് കലാ കേന്ദ്രത്തില്‍ സംഘടിപിക്കും.
മലബാര്‍ മേഖലയില്‍ ആദ്യമായി നടത്തുന്ന ഈ അഞ്ച് ദിവസത്തെ മാസ്റ്റേഴ്സ് വര്‍ക് ഷോപില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 944 63531 30, 90202 68876, 628271395 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കക്കോത്ത് രാജന്, ഒ വി ജനാര്ദനന്, കെ യു ബാലകൃഷ്ണന്, വി രത്നാകരന് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kannur, Kerala, Applications, Certificate Course, Bharatanatyam, Mohiniyattam, Pinarayi Peruma Kala Kendra, Applications invited for Certificate Course in Bharatanatyam and Mohiniyattam of Pinarayi Peruma Kala Kendra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.