Information Collected | ആറളത്ത് വനപാലകര്‍ക്ക് നേരെ വെടിവയ്പ്: വസ്തുതാന്വേഷണ റിപോര്‍ടിനായി വിവരങ്ങള്‍ ശേഖരിച്ചു
Nov 3, 2023, 10:12 IST
കണ്ണൂര്‍: (KVARTHA) ആറളത്ത് മാവോയിസ്റ്റ് സംഘം വനപാലകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തെന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉള്‍പെടെ വസ്തുതാതന്വേഷണ റിപോര്‍ട് സമര്പിക്കാന് കാര്യങ്ങള്‍ക്ക് വ്യക്തത തേടി സംസ്ഥാന വനം ചീഫ് കണ്‍സര്‍വേറ്റര്‍. സിസിഎഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉന്നത വനം വകുപ്പ് മേധാവികള്‍ വെടിവയ്പ് നടന്ന അമ്പലപ്പാറ സന്ദര്‍ശിച്ചു.
ആറളം വന്യജീവി സങ്കേതത്തിലെ അമ്പലപ്പാറ വനം സ്റ്റേഷനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത സംഭവമുണ്ടായതെന്ന് ആറളം പൊലീസ് പറഞ്ഞു. കാംപ് ഷെഡിലേക്ക് പോകുന്നതിനിടെ മുഖാമുഖം കണ്ടതോടെ മൂന്ന് താല്കാലിക വനം വാചര്മാര്ക്ക് നേരെ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേര് ഏഴ് റൗന്‍ഡ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനകളും കേന്ദ്ര ആഭ്യന്തരവകുപ്പും ആറളത്ത് നടന്ന വെടിയ്പ് സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
സര്‍കാര്‍ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വന സംരക്ഷണ സേനകളും നക്സല്‍ വിരുദ്ധ സേനാവിഭാഗങ്ങളും കേരള വനംവകുപ്പുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സിസിഎഫ് ഉന്നത വനപാലക സംഘത്തെ സംഭവം നടന്ന സ്ഥലത്തേക്ക് വസ്തുതാന്വേഷണത്തിനായി അയച്ചത്.
ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് ജി പ്രദീപ്, അസിസ്റ്റന്റ് വാര്ഡന് പി പ്രസാദ്, നരിക്കടവ് ഫോസറ്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപന് കാരായി എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘമാണ് അമ്പലപ്പാറ സന്ദര്‍ശിച്ചത്. വയനാട് വഴി കാല്‍നടയായാണ് ആറളം അമ്പലപ്പാറയിലേക്കുള്ള യാത്ര. ഈ പരിസരങ്ങളില്‍ രണ്ട് ദിവസങ്ങളായി തണ്ടര്‍ബോള്‍ട്ട് സേനയും തിരച്ചില്‍ തുടരുകയാണ്.
കര്‍ണാടകത്തില്‍ നിന്നുള്ള ആന്റി നക്സല്‍ ഫോഴ്സ്, തമിഴ്നാട്ടിലെ ക്യു ബറ്റാലിയന് വിഭാഗങ്ങളും കേരളത്തിന്റെ ആന്റി ടെററിസ്റ്റ് ഗ്രൂപ്, സ്പെഷല്‍ ഓപറേഷന് ടീം വിഭാഗങ്ങളില്‍ പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും അമ്പലപ്പാറസന്ദര്ശിച്ച സംഘത്തിലുണ്ട്. വാചര്‍മാരായ എബിന്(26), സിജോ(28), ബോബസ്(25) എന്നിവര്‍ക്ക് നേര്‍ക്കായിരുന്നു വെടി. ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് നിസാര പരുക്കേറ്റ വാചര്മാരുടെ പരാതിയില്‍ ആറളം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.
Keywords: Kannur, News, Kerala, Aralam, Shot, Injured, Forest Watchers, Police, Police Booked, Kerala News, Forest, Case, Aralam: Shot on forest watchers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.