Maoist | ആറളത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: തന്‍ഡര്‍ ബോള്‍ട് തിരച്ചില്‍ തുടങ്ങി

 


ഇരിട്ടി: (www.kvartha.com) ആറളത്ത് മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. ആറളം വിയറ്റ് നാം കുറിച്ചി കോളനിയില്‍ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണെന്നാണ് പ്രദേശവാസികള്‍ പൊലീസിന് നല്‍കിയ വിവരം. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കോളനിയില്‍ എത്തിയ സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ഒന്‍പത് മണിയോടെ കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി.

Maoist | ആറളത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: തന്‍ഡര്‍ ബോള്‍ട് തിരച്ചില്‍ തുടങ്ങി

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. തന്‍ഡര്‍ ബോള്‍ടും അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് അമ്പായത്തോട്ടിലും മാവോയിസ്റ്റുകളെത്തിയിരുന്നു.

Keywords: Aralam: Maoist presence again; Thunderbolt search begins, Kannur, News, Maoists, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia