ആറന്മുള വിമാനത്താവളം; വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു

 


തിരുവനന്തപുരം:  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാതെയാണ്  ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി  സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയതെന്ന് വ്യക്തമായി. സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നല്‍കിയ കുറിപ്പ്   മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണെന്നുള്ളതിന്റെ തെളിവുകളും പുറത്തുവന്നു.

കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കിയ കുറിപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമലംഘനം മറച്ചുവെക്കുകയായിരുന്നുവെന്ന വസ്തുത തെളിഞ്ഞത്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും  നോക്കിയ ഫയലിലാണ് വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കെജിഎസ് ഗ്രൂപ്പിന് കേന്ദ്രഗവണ്‍മെന്റ് പാരിസ്ഥിതിക അനുമതി നല്‍കിയത്.

അതേസമയം നിയമം പാലിക്കേണ്ടവരുടെ ഭാഗത്തുനിന്നും  അത്   ലംഘിക്കുന്നതരത്തിലുള്ള നടപടികളുണ്ടായത്  ഗുരുതരമായ വീഴ്ചയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും കവയിത്രിയുമായ  സുഗതകുമാരി പറഞ്ഞു.

ആറന്മുള വിമാനത്താവളം; വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു

ആറന്മുള വിമാനത്താവള പദ്ധതിക്കായി  അനധികൃതമായി വയലും തണ്ണീര്‍
തടങ്ങളും നികത്തിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണെന്നും  ആറന്മുളയില്‍ നിന്ന് ഒരു വിമാനവും പറന്നുപൊങ്ങാന്‍ പോകുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു. അതേസമയം  റപോര്‍ട്ട് തിരുത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
'ബേക്കലിനെ മലബാറിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും'

Keywords:  Aranmula Airport , Thiruvananthapuram, Oommen Chandy, Chief Minister, Flight, Report, MLA, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia