Archbishop | ഉമ്മന്‍ചാണ്ടി മലയോര ജനതയെ നെഞ്ചിലേറ്റിയ യുഗപ്രഭാവാനായ നേതാവെന്ന് തലശേരി അതിരൂപതാ ആര്‍ച് ബിഷപ് മാര്‍ജോസഫ് പാംപ്ളാനി
Jul 21, 2023, 11:14 IST
തലശേരി: (www.kvartha.com) മലയോര ജനതയെ നെഞ്ചിലേറ്റിയ യുഗപ്രഭാവാനായ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് തലശേരി അതിരൂപതാ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ളാനി അനുശോചനസന്ദേശത്തല്‍ പറഞ്ഞു. തലശേരി ബിഷപ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ നേതൃപാടവവും രാഷ്ട്രീത്തിനതീതമായി എല്ലാ തലത്തിലുമുളള ജനങ്ങളോട് സംവദിക്കാനുളള പ്രത്യേക സിദ്ധിയും കൈമുതലാക്കിയ അദ്ദേഹം ജനനായകന്‍ എന്നറിയപ്പെടുന്നതില്‍ യാതൊരു അതിശയോക്തിയില്ല. നവകേരള നിര്‍മിതിയില്‍ നിര്‍ണായക പങ്കുവഹിച്ച സമര്‍ഥനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് ചരിത്രം അദ്ദേഹത്തെ അനുസ്മരിക്കുകയെന്നും തലശേരി ആര്‍ച് ബിഷപ് തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
കുടിയേറ്റ മേഖലകളുടെ വികസനത്തിന് പ്രത്യേകിച്ചു വടക്കെ മലബാറിന്റെ വളര്‍ച്ചയ്ക്കു ഉമ്മന്‍ചാണ്ടിയുടെ സംഭാവനകള്‍ എക്കാലവും അനുസ്മരിക്കപ്പെടും. മലയോര വികസന അതോറിറ്റി മലയോര മേഖലകളുടെ വികസനങ്ങള്‍ക്ക് ഏറ്റവും ശക്തി പകര്‍ന്ന മലയോര ഹൈവെ ഇരിട്ടി, വെളളരിക്കുണ്ട് താലൂക്കുകള്‍, കണ്ണൂര്‍ വിമാനത്താവളം എന്നിങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ചുക്കാന്‍ പിടിച്ചു.
തലശേരി അതിരൂപതയുമായി ആഴമേറിയ ബന്ധം സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. യശ: ശരീരനായ മാര്‍ സെബാസ്റ്റിയന്‍ വളേളാപ്പളളി പിതാവിനെ വടക്കെ മലബാറില്‍ എത്തുമ്പോഴെക്കെ അദ്ദേഹം സന്ദര്‍ശിക്കുമായിരുന്നു. മലബാറിലെ കുടിയേറ്റ ജനതയുടെ സര്‍വപ്രതിസന്ധികളിലും അദ്ദേഹം പിതാവിന്റെ ഒപ്പം നിന്നു. മാര്‍ജോര്‍ജ് വലിയമറ്റം പിതാവുമായും മാര്‍ ജോര്‍ജ് ഞറളക്കാട്ട് പിതാവുമായും ഏറ്റവും നല്ല ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട സമയമായിരുന്നിട്ടുപോലും കഴിഞ്ഞ വര്‍ഷം അദ്ദേഹം തലശേരി ആര്‍ച് ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനായി എത്തയിരുന്നു.
വാഴമല കുടിയേറ്റ വിഷയമുണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലപാട് സ്വീകരിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം പ്രതിസന്ധികളുമുണ്ടായപ്പോള്‍ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ഥമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കളങ്കരഹിതമായ പ്രതിച്ഛായ അദ്ദേഹം സൂക്ഷിച്ചിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിലുമൊക്കെ ആഴമായ ദൈവാശ്രയത്വം കൈമുതലാക്കി ഏറ്റവും മാന്യമായി എതിരാളികളോട് പോലും പെരുമാറിയ ശ്രേഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളീയ സമൂഹത്തിന് പ്രത്യേകിച്ചു വടക്കെമലബാറിന്നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആര്‍ച് ബിഷപ് പറഞ്ഞു.
Keywords: Thalassery, News, Kerala, Archbishop Mar Joseph Pamplany about Oommen Chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.