Treasure | കണ്ണൂരില്‍ കണ്ടെത്തിയത് 300 വര്‍ഷം മുന്‍പുളള നിധിയെന്ന് പുരാവസ്തുവകുപ്പിന്റെ സ്ഥിരീകരണം

 
Archeology Department confirmed that the treasure found in Kannur is 300 years ago, Kannur, News, Archeology Department, Confirmed, Treasure, Kerala News
Archeology Department confirmed that the treasure found in Kannur is 300 years ago, Kannur, News, Archeology Department, Confirmed, Treasure, Kerala News

Photo: Arranged

കാശ് മാലയുടെ ഭാഗങ്ങള്‍ മാല ഉണ്ടാക്കാന്‍ ഉപയോഗിച്ചത് വെനിഷ്യന്‍ ഡകാറ്റ്
 

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ കണ്ടെത്തിയ നിധി ശേഖരം (Treasure) ശാസ്ത്രീയ അന്വേഷണത്തിന് (Scientific research) വിധേയമാക്കി പുരാവസ്തുവകുപ്പ് വിദഗ്ധര്‍ ( Archeology Department) . അതിസൂക്ഷ്മമായി നടത്തിയ പരിശോധനയില്‍ നിധി ശേഖരത്തിന് മുന്നൂറിലേറെ വര്‍ഷത്തെ പഴക്കം കണ്ടെത്തി.  ശ്രീകണ്ഠാപുരം ചെങ്ങളായിക്കടുത്ത പരിപ്പായി യുപി സ്‌കൂളിന് (Parippai UP School near Chenagalai, Srikandapuram) സമീപമുളള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ നിധിയുടെ പരിശോധന ബുധനാഴ്ചയോടെയാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്. 

1826- കാലഘട്ടത്തിലുളളതാണ് നിധി ശേഖരമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പുരാവസ്തു വിദഗ്ധര്‍ ഇവിടെ നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴിയുണ്ടാക്കുന്നതിനിടെ കണ്ടെത്തിയ നാണയങ്ങളും തിരിച്ചറിഞ്ഞു. വീരകായന്‍ പണവും ആലി രാജയുടെ കണ്ണൂര്‍ പണവുമാണ് കണ്ടെത്തിയത്. മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങളാണ് ലഭിച്ചത്.

കാശ് മാലയുടെ ഭാഗങ്ങള്‍ മാല ഉണ്ടാക്കാന്‍ ഉപയോഗിച്ചത് വെനിഷ്യന്‍ ഡകാറ്റാണ് (ഒരു വെനീഷ്യന്‍ ഡകാറ്റില്‍ 3.545 ഗ്രാമില്‍ 99.47ശതമാനം ശുദ്ധ സ്വര്‍ണമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യകാല ലോഹ ശാസ്ത്രത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും ഉയര്‍ന്ന ശുദ്ധിയുള്ള സ്വര്‍ണമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. കൂട്ടത്തില്‍ ഏറ്റവും പുതിയത് 1826 ല്‍ ഉളള കണ്ണൂര്‍ പണമാണ്. 


കോഴിക്കോട് പഴശിരാജ ആര്‍കിയോളജികല്‍ മ്യൂസിയം ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. പുരാവസ്തുശേഖരം കണ്ടെത്തിയ സ്ഥലത്ത് തുടര്‍ പരിശോധനയുടെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.
 

പുരാതനകാലത്തെ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെങ്ങളായിയിലെ വിവിധയിടങ്ങളില്‍ നിധിശേഖരമുണ്ടെന്ന് നേരത്തെ പ്രാദേശികമായി വാമൊഴിയുണ്ടായിരുന്നു. വൈദേശികരായി പോലും കച്ചവടബന്ധങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലൊന്നാണ് ചെങ്ങളായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia