ധീരജിന്റെ കൊലപാതകം: കെഎസ് യു യൂനിറ്റ് സെക്രെടറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്; ഇതോടെ പിടിയിലായവരുടെ എണ്ണം 3 ആയി

 


ഇടുക്കി: (www.kvartha.com 11.01.2022) ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായതൊയി പൊലീസ്. കെഎസ് യു കോളജ് യൂനിറ്റ് സെക്രെടറി അലക്സ് റാഫേലാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ധീരജിന്റെ കൊലപാതകം: കെഎസ് യു യൂനിറ്റ് സെക്രെടറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്; ഇതോടെ പിടിയിലായവരുടെ എണ്ണം 3 ആയി

കൊലപാതക ശേഷം അലക്സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖില്‍ പൈലി, ജെറിന്‍ ജിജോ എന്നിവരുടെ അറസ്റ്റാണ് നേരത്തെ രേഖപ്പെടുത്തിയത്. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പൊലീസ് എഫ് ഐ ആര്‍. സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ധീരജിന്റെ മൃതദേഹം വൈകിട്ട് ആറ് മണിയോടെ ജന്മനാടായ തളിപ്പറമ്പില്‍ എത്തിക്കും.

Keywords: Arrest of 3 registered in Dheeraj murder case, Idukki, News, Murder, Politics, Police, FIR, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia