Arrested | 'വാടക വീടെടുത്ത് ലഹരിവില്‍പനയും അനാശാസ്യ പ്രവര്‍ത്തനവും'; ഓപറേഷന്‍ ഡി ഹണ്ടില്‍ 3 യുവാക്കള്‍ പൊലീസ് പിടിയില്‍
Sep 25, 2023, 13:33 IST
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി മൂന്നു യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷുമായി വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണു (30), ശംനാദ് (22), ഷിഫിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: വീട് വാടകയ്ക്ക് എടുത്തായിരുന്നു പ്രതികളുടെ ലഹരിമരുന്ന് വില്‍പനയും അനാശാസ്യവും. തിങ്കളാഴ്ച (25.09.2023) രാവിലെ നാല് മണിയോടെയാണ് പൊലീസും ലഹരിവിരുദ്ധ സംഘവും റെയ്ഡിനായെത്തിയത്. പൊലീസും എക്‌സൈസും അന്വേഷിച്ചെത്തി പിടികൂടാതിരിക്കാന്‍ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട 13 നായ്ക്കളെയും ഇവര്‍ വളര്‍ത്തിയിരുന്നു.
വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിഷ്ണു ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതിയായ റോബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ വര്‍ഷവും 8.5 ഗ്രാം കഞ്ചാവുമായി വിഷ്ണുവിനെ വര്‍ക്കലയിലെ റിസോര്‍ടില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് കല്ലമ്പലത്തും ലഹരിക്കച്ചവടം നടന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപറേഷന്‍ ഡി ഹണ്ടി'ലാണ് ഇവര്‍ പിടിയിലായത്. കല്ലമ്പലം പൊലീസും ഡാന്‍സാഫ് സംഘവും നായകളുടെ കടിയേല്‍ക്കാതെ അതിസാഹസികമായാണ് ഇവരെ വീട്ടില്‍നിന്നും പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, വര്‍ക്കല എഎസ്പി വിജയ ഭാരത റെഡ്ഡി, നര്‍കോടിക് സെല്‍ ഡിവൈഎസ്പി വി ടി രാസിത്ത്, കല്ലമ്പലം ഐഎസ്എച്ഒ വി കെ വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്‌ഐ ദിപു സത്യദാസ്, ഡാന്‍സാഫ് എസ്‌ഐ ഫിറോസ് ഖാന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി ദിലീപ്, ആര്‍ ബിജു കുമാര്‍, സംഘാംഗങ്ങളായ അനൂപ്, സുനില്‍ രാജ്, വിനീഷ്, ഗോപന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
അതേസമയം, വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും അനാശാസ്യ പ്രവര്‍ത്തനവും നടക്കുന്നതായി പ്രദേശവാസികള്‍ വീട്ടുടമസ്ഥനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananathpuram News, Kallambalam News, Youths, Arrested, Drugs, Seized, DANSAF, District Anti-Narcotics Special Action Force (DANSAF), Thiruvananathpuram: Three Youths Arrested With Drugs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.