Arrested | ഉടമസ്ഥാവകാശ സര്‍ടിഫികറ്റിന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍

 


തിരുവനന്തപുരം: (KVARTHA) കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ടിഫികറ്റിന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ എസിനെയാണ് 2000 രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ടിഫികറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരന്‍ ആറ്റിപ്രസോണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ റവന്യൂ ഇന്‍സ്‌പെക്ടറായ അരുണ്‍കുമാര്‍ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് 2000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പരാതി.

തുകയുമായി ചൊവ്വാഴ്ച ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടതായി അപേക്ഷകന്‍ വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിലെ പൊലീസ് ഡെപ്യൂടി സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഡെപ്യൂടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്‍സ്‌പെക്ടറെ കുടുക്കാനായി കെണിയൊരുക്കുകയായിരുന്നു.

വിജിലന്‍സ് സംഘം നിര്‍ദേശിച്ചതനുസരിച്ച് 2000 രൂപ കൊടുക്കാന്‍ ഫ്‌ലാറ്റുടമ ചൊവ്വാഴ്ച (03.10.20230 വൈകുന്നേരം മൂന്ന് മണിയോടെ എത്തി. കൈക്കൂലി പണം വാങ്ങവേ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത അരുണ്‍കുമാറില്‍ നിന്ന് കണക്കില്‍ പെടാത്ത ഏഴായിരം രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. അരുണ്‍ കുമാറിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍ എസ് എല്‍, സനില്‍കുമാര്‍ റ്റി എസ്, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍ കെ വി, അനില്‍ കുമാര്‍ ബി എം, സഞ്ജയ്, പൊലീസ് ഉദ്ദ്യോഗസ്ഥരായ പ്രമോദ്, അരുണ്‍, ഹാശിം, അനീഷ്, അനൂപ്, കിരണ്‍ശങ്കര്‍, ജാസിം, ആനന്ദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Arrested | ഉടമസ്ഥാവകാശ സര്‍ടിഫികറ്റിന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍
 



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram News, Revenue Inspector, Arrested, Bribe Case, Ownership Certificate, Demanding Money, Apartment, Government Officer, Vigilance, Thiruvananthapuram: Revenue inspector arrested in bribe case.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia