Complaint | പുരസ്‌കാര വേദിയിലെ പെണ്‍ പ്രതിമ പരാമര്‍ശം; നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം; 'വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു'

 


മലപ്പുറം: (KVARTHA) സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ പുരസ്‌കാര ശില്‍പത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

പരാമര്‍ശം പിന്‍വലിച്ച് പിതാവിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവനാണ് അലന്‍സിയര്‍ക്ക് വക്കീല്‍ നോടീസ് അയച്ചത്. ആര്‍ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും അത് തന്റെ പിതാവിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നോടീസില്‍ പറയുന്നു.

പുരസ്‌കാരവേദിയില്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനെയും 25000 രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം. അത് എന്ന് മേടിക്കാന്‍ പറ്റുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.'- എന്നായിരുന്നു പരാമര്‍ശം.

ഇത് വിവാദമായെങ്കിലും പരാമര്‍ശം പിന്‍വലിക്കാന്‍ അലന്‍സിയര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും അലന്‍സിയര്‍ സമാന പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.

Complaint | പുരസ്‌കാര വേദിയിലെ പെണ്‍ പ്രതിമ പരാമര്‍ശം; നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം; 'വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു'



Keywords: News, Kerala, Kerala-News, Malayalam-News, Artist Namboothiri, Family, Filed, Complaint, Alencier, Female, Statue, Reference, Artist Namboothiri's family filed complaint against Alencier over the female statue reference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia