Charity Fund | അറുവന്‍പള്ളി കുടുംബസംഗമവും ദുരിതാശ്വാസ നിധി കൈമാറ്റവും ആഗസ്ത് 15ന്
 

 
Aruvanpalli, family gathering, charity, Wayanad, donation, August 15, Kaitali Heritage
Aruvanpalli, family gathering, charity, Wayanad, donation, August 15, Kaitali Heritage


സംഘാടക സമിതി ചെയര്‍മാന്‍ എ പി ജലാലുദ്ദീന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ എ പി മുസ്തഫ സ്വാഗതം പറയും. ഹാഫിള് ബാസിത് ഫൈസി ഖിറാഅത്ത് നടത്തും. 

നാറാത്ത്: (KVARTHA) 'ഒരുമയുടെ ഓര്‍മപ്പൂക്കള്‍' അറുവന്‍പള്ളി പുതിയപുരയില്‍ കുടുംബസംഗമവും ദുരിതാശ്വാസ നിധി കൈമാറ്റവും ആഗസ്ത് 15ന് കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ നടക്കും. രാവിലെ 10 മണിക്ക് നാറാത്ത് മുസ് ലിം ജമാഅത്ത് ഖത്തീബ് റഫീഖ് ദാരിമി ഉദ്ഘാടനം ചെയ്യും. 

സംഘാടക സമിതി ചെയര്‍മാന്‍ എ പി ജലാലുദ്ദീന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ എ പി മുസ്തഫ സ്വാഗതം പറയും. ഹാഫിള് ബാസിത് ഫൈസി ഖിറാഅത്ത് നടത്തും. കെ സുധാകരന്‍ എംപി, കെ വി സുമേഷ് എംഎല്‍എ, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, മയ്യില്‍ എസ് എച്ച് ഒ സഞ്ജയ കുമാര്‍, എ പി അബ്ദുല്ല, എ പി ശാദുലി, കെ എ പി ഇബ്രാഹീം, സി കെ അബ്ദുല്‍ ശുക്കൂര്‍, എ പി മുഹമ്മദ് കുഞ്ഞി, എ പി മുഹമ്മദ്, എ പി ആഷിഖ്, എ പി അശ്റഫ്, എ പി ഫാറൂഖ്, എ പി ഗഫൂര്‍, എ പി ഹംസ, എ പി മുസ്തഫ, എ പി സഈദ് പങ്കെടുക്കും. ചാരിറ്റി പ്രഖ്യാപനം, വയനാട് പുനരധിവാസനിധിയിലേക്ക് കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച തുക കൈമാറല്‍, വിവിധ കലാ-കായിക പരിപാടികള്‍, ആദരിക്കല്‍, അനുമോദനം, സമ്മാനദാനം തുടങ്ങിയവയും നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia