എമേര്‍ജിങ്ങ് കേരള: സി.പി.എം പ്രചരണങ്ങള്‍ക്കെതിരെ ആര്യാടന്
Sep 7, 2012, 00:58 IST
കണ്ണൂര്‍: എമര്‍ജിംഗ് കേരളയുടെ മറവില്‍ കുത്തകകള്‍ക്കു പൊതുമുതലുകള്‍ സര്‍ക്കാര്‍ പാട്ടത്തിനു നല്കുന്നു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടിയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള എന്‍ജിഒ അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എമേര്‍ജിംഗ് കേരള പദ്ധതിയുടെ മറവില്‍ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം പാട്ടത്തിനു കൊടുക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. എമേര്‍ജിംഗ് കേരളയില്‍ വിവിധങ്ങളായ പ്രോജക്ടുകള്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരിനു സമര്‍പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രോജക്ടിലാണ് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം പാട്ടത്തിനു നല്‍കുമോ എന്നന്വേഷിച്ചത്.
പദ്ധതിയുടെ മേന്മയെ കുറച്ചു കാണിച്ച് സമൂഹമധ്യത്തില്‍ സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാന്‍ സിപിഎം സമ്മര്‍ദത്താലാണ് ഇത്തരം പ്രോജക്ടുകള്‍ സമര്‍പിച്ചതെന്നു സംശയമുണ്ടെന്നും ഒരു കാരണവശാലും പൊതുമുതല്‍ കൈമാറിയുള്ള പദ്ധതികള്‍ക്കു സര്‍ക്കാര്‍ തയാറാവില്ലെന്നും മന്ത്രി വ്യക്തമാക്കി. എമേര്‍ജിംഗ് കേരള പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദത്തിനു ഊന്നല്‍ നല്‍കിയാണ് നടപ്പാക്കുക. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറാവില്ല.
പങ്കാളിത്തപെന്‍ഷനെ കുറിച്ചു വ്യക്തമായി മനസിലാക്കാത്തവരാണ് എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യഥാര്‍ഥത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റവന്യുകമ്മി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കേരളമാണ്. ഈ അവസ്ഥയില്‍ സര്‍ക്കാരിനു അധികകാലം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
പങ്കാളിത്ത പെന്ഷന് പദ്ധതി ആവിഷ്ക്കരിച്ചില്ലെങ്കില്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്കാന് കഴിയാത്ത അവസ്ഥയുണ്ടാകും. ജീവനക്കാര്‍ക്കു ശമ്പളം പോലും നല്കാന് കഴിയാത്ത അവസ്ഥ ഉണ്ടായേക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചത്. നേരത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഇതു കേരളം അനുഭവിച്ചിട്ടുണ്ട്. അന്നു സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ എട്ടു തവണകളാക്കിയത് ജീവനക്കാര്‍ ഓര്‍ക്കണം.
വരവിനെക്കാളും ചെലവാണ് സംസ്ഥാനം നേരിടുന്നത്. ജനങ്ങളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും താല്പര്യങ്ങള്ക്ക് ഊന്നല്‍ നല്കുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍. സര്‍വീസിലുള്ള വ്യക്തി മരിച്ചാല്‍ ആശ്രിതനിയമനം നല്‍കാറുണ്ട്. എട്ടുവര്‍ഷത്തോളമുള്ള ആശ്രിതനിയമനം നടത്തിവരികയാണ്. നിയമനം നടക്കുന്നതു വരെ മരിച്ച വ്യക്തി വാങ്ങിച്ചിരുന്ന ശമ്പളം ആ കുടുംബത്തിനു ലഭ്യമാക്കുന്ന പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെ അന്ധമായി എതിര്‍ക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
വികസനവിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുകയും പദ്ധതികള്‍ നടപ്പായാല്‍ അതിന്റെ മേന്മ പിടിച്ചു പറ്റുകയും ചെയ്യുന്ന അപലപനീയ നിലപാടാണ് സിപിഎം എല്ലാകാലത്തും പിന്തുടരുന്നതെന്നും ആര്യാടന് കുറ്റപ്പെടുത്തി. നെടുമ്പാശേരി വിമാനത്താവള പദ്ധതി വന്നപ്പോള്‍ അതിനെതിരേ രംഗത്തിറങ്ങുകയും തന്റെ ശവത്തിനുമേലെ മാത്രമേ വിമാനത്താവളം സ്ഥാപിക്കാനാവൂ എന്നു പ്രഖ്യാപിക്കുകയും ചെയ്ത എസ്. ശര്‍മ പിന്നീട് വിമാനത്താവളത്തിന്റെ വക്താവും നടത്തിപ്പുകാരനുമായി മാറിയത് കേരളം കണ്ടതാണെന്നും ആര്യാടന് മുഹമ്മദ് ഓര്‍മിപ്പിച്ചു. സി പി എം തുടര്‍ചയായ പരാജയങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഇതേ രീതിയില്‍ പോയാല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമെന്ന സ്ഥിതി മാറി കേരളഭരണം യു ഡി എഫില്‍ സുസ്ഥിരമാകുന്ന കാര്യം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

Keywords: Kannur, Aryadan Muhammad, Kerala, UDF Government, Emerging Kerala, Kerala NGO Association
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.