പിണറായി വിജയന് ബ്രിട്ടീഷുകാരുടെ സ്വഭാവം: ആര്യാടന്‍

 


മലപ്പുറം: (www.kvartha.com 27.06.2016) കോണ്‍ഗ്രസുകാരെ ഇല്ലാതാക്കുന്നതിന് ബ്രിട്ടീഷുകാരന്റെ അനുയായിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. തലശ്ശേരി ദളിത് പീഢനത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ഡി സി സി സംഘടിപ്പിച്ച കോണ്‍ഗ്രസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന് ബ്രിട്ടീഷുകാരുടെ സ്വഭാവം: ആര്യാടന്‍ബ്രിട്ടീഷുകാരുടെ സ്വഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടെങ്കിലും പാരമ്പര്യം കാക്കുകയാണ് പിണറായി വിജയന്‍. എന്നാല്‍ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ച പാരമ്പര്യം കോണ്‍ഗ്രസിനുണ്ടെന്ന് പിണറായി വിജയനും സി പി എമ്മും ഓര്‍ക്കണമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഡി സി സി പ്രസിഡണ്ട് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. കെ പി സി സി സെക്രട്ടറിമാരായ വി വി പ്രകാശ്, പി ടി അജയ്‌മോഹന്‍, വി എ കരീം, ഡി സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

Keywords : Pinarayi vijayan, Chief Minister, LDF, UDF, CPM, Congress, Aryadan Muhammad, Malappuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia