ഗ്രൂപ്പില്ലാതായാല്‍ കോണ്‍ഗ്രസ് ചൈതന്യം നഷ്ടപ്പെ­ടും: ആര്യാടന്‍ മു­ഹമ്മദ്

 


ഗ്രൂപ്പില്ലാതായാല്‍ കോണ്‍ഗ്രസ് ചൈതന്യം നഷ്ടപ്പെ­ടും: ആര്യാടന്‍ മു­ഹമ്മദ്
ചവറ: ഗ്രുപ്പില്ലാതായാല്‍ കോണ്‍ഗ്രസിന്റെ ചൈതന്യം നഷ്ടപ്പെടുമെന്ന് മന്ത്രി ആര്യാടന്‍ മുഹ­മ്മദ്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ഗ്രൂപ്പുള്ളതിനാലാണ്. പാര്‍ട്ടി ഉണ്ടായകാലം മുതല്‍ തന്നെ ഗ്രൂപ്പു­ണ്ട്. ബേബി ജോണിന്റെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു പ്രസംഗിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍­ശം.

ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാണ് സുഭാഷ് ചന്ദ്രബോസ് വിജയി­ച്ചത്. എന്നാല്‍ ഇന്ന് ഗ്രൂപ്പിസം വളരെ കുറവാണ്. ഗ്രൂപ്പ് കോണ്‍ഗ്രസിനെ തകര്‍­ക്കില്ല. എന്നാല്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത മൂലം സി.പി.എ­മ്മും, ഇടതുമുന്നണിയും തകര്‍ന്നു. കേരളത്തിലെ ഏറ്റവും അച്ചടക്കമില്ലാത്ത നേതാവായി അച്യുതാനന്ദന്‍ മാറി. അച്യുതാനന്ദന് എന്തും പറയാം എന്തും പ്രവര്‍ത്തി­ക്കാ­മെന്ന സ്ഥിതി­യാ­യാ­ണെന്ന് ആര്യാടന്‍ പ­റഞ്ഞു. പഴയതുമായി താരതമ്യം ചെയ്താല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ഒന്നുമില്ലെന്നുകരുതി കോണ്‍ഗ്രസുകാരാരും ഗ്രുപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടെന്ന് അദ്ദേഹം പ­റഞ്ഞു.

Keywords: Group, Patry, Aryadan Muhammed, Abyjohn, Chavara, CPM, Subhash,  V.S Achuthanandan  Old, Congress, Malayalam, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia