വടക്കഞ്ചേരി: ഇടതുപക്ഷത്തിന്റെ അടുപ്പുകൂട്ടി സമരം സമ്പന്നർക്കുവേണ്ടിയാണെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. തരൂരില്‍ ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്‍.നാരായണന്‍ അനുസ്മരണ സമമേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എങ്ങും അടുപ്പു കൂട്ടിയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവര്‍ അവസാനം അടുപ്പിലാകും. അതിനാണ് സാധ്യത. വര്‍ഷത്തില്‍ ഒമ്പത് സിലിണ്ടറിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സമ്പന്നരാണ്. ഇവര്‍ക്കുവേണ്ടിയാണ് തൊഴിലാളിപ്രേമം നടിക്കുന്ന പാര്‍ട്ടിക്കാര്‍ സമരത്തിലുള്ളത്. ആറു സിലിണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെയും മൂന്നു സിലിണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടെയും നല്കുന്നുണ്ട്. ഇടത്തട്ടുകാരെ ഒഴിവാക്കി സബ്സിഡി ആനുകൂല്യം ബാങ്ക് വഴി നേരിട്ട് നല്കരുതെന്നാണ് ഇടത് പറയുന്നത്. ഇത് ഇടത്തട്ടുകാരെ സഹായിക്കാനല്ലാതെ മറ്റെന്താണ്. ഒരാള്‍ക്ക് ഏഴുകിലോ വീതം അരി കുറഞ്ഞ നിരക്കില്‍ നല്കുന്ന പദ്ധതി ഉടനേ നടപ്പില്‍ വരും. വീട്ടില്‍ എത്ര അംഗങ്ങളുണ്ടായാലും അവര്‍ക്കെല്ലാം ഏഴുകിലോ വീതം അരി നല്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
പാചകവാതകസിലിണ്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വിലവർദ്ധിപ്പിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷം സംസ്ഥാനമൊട്ടാകെ അടുപ്പുകൂട്ടൽ സമരം നടത്തിയത്.
Keywords: Kerala, Aryadan, LDF, Leaders, Protest, Energy and Transport, Minister, Petrol, Fuel, Price hike, Cylinder,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.