Attacked | കൃഷിയിടത്തില്‍ പോയി മടങ്ങുകയായിരുന്ന യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ കെട്ടിയിട്ടു മര്‍ദിച്ചതായി പരാതി; പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡിഎഫ്ഒയോട് റിപോര്‍ട് തേടി മന്ത്രി എ കെ ശശീന്ദ്രന്‍

 



ആര്യങ്കാവ്: (www.kvartha.com) കൃഷിയിടത്തില്‍ പോയി മടങ്ങുകയായിരുന്ന യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ കെട്ടിയിട്ടു മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ ആര്യങ്കാവ് പുതുശ്ശേരി വീട്ടില്‍ സാന്ദീപ് മാത്യുവിനെ(39) തെന്മല പൊലീസെത്തി പുനലൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച വൈകിട്ട് 5ന് കൃഷിയിടത്തില്‍ പോയി തിരികെ ഓടോ റിക്ഷയില്‍ വരികയായിരുന്ന യുവാവിനെ കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ തടഞ്ഞു നിര്‍ത്തി കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയെന്നാണ് പരാതി. 

ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ വച്ച് ഡപ്യൂടി റേന്‍ജ് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകര്‍ ഓടോ റിക്ഷ തടഞ്ഞ് ഈ സമയത്ത് എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാന്ദീപിന്റെ കൃഷിയിടത്തില്‍ പോയി വരികയാണെന്ന് ഓടോ റിക്ഷാ ഡ്രൈവര്‍ ജോസഫ് വനപാലകരോട് പറഞ്ഞുവെങ്കിലും മറുപടിയില്‍ തൃപ്തി വരാതെ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയും വാഹനം പരിശോധിക്കണമെന്നും വനപാലകര്‍ ആവശ്യപ്പെട്ടുവെന്നാണ് യുവാവിന്റെ മൊഴി.

സ്ഥിരം കൃഷിഭൂമിയില്‍ പോയി വരുന്നതാണെന്നും ഇതേ നാട്ടുകാരനാണെന്നും പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെ സാന്ദീപും വനപാലകരും തമ്മില്‍ വാക്കേറ്റമായെന്നും ഇതിനിടെ സാന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം, ധരിച്ചിരുന്ന വസ്ത്രത്തില്‍ മുഴുവനായതോടെ വനപാലകര്‍ ഊരിമാറ്റിയെന്നും പരാതിയുണ്ട്. 

എന്നാല്‍ സ്റ്റേഷന് മുന്നില്‍ക്കൂടി പോയ ഓടോ റിക്ഷ കൈ കാണിച്ച് നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന യുവാവ് വനപാലകരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് വനപാലകര്‍ പറയുന്നത്. ചന്ദനത്തോട്ടത്തിന്റെ ഭാഗത്തുനിന്നും വന്ന വാഹനം ആയതിനാല്‍ പരിശോധിച്ച ശേഷം കടത്തിവിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും വനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയപ്പോള്‍ ജനല്‍ചില്ല് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നുവെന്നും ആക്രമണം കൂടിയപ്പോഴാണ് സെലിനുള്ളില്‍ ആക്കിയതെന്നുമാണ് ആര്യങ്കാവ് റേന്‍ജ് ഓഫിസര്‍ പറഞ്ഞത്.

Attacked | കൃഷിയിടത്തില്‍ പോയി മടങ്ങുകയായിരുന്ന യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ കെട്ടിയിട്ടു മര്‍ദിച്ചതായി പരാതി; പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡിഎഫ്ഒയോട് റിപോര്‍ട് തേടി മന്ത്രി എ കെ ശശീന്ദ്രന്‍


അതേസമയം, സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ചെന്ന് അറിഞ്ഞതോടെ ആര്യങ്കാവ് പഞ്ചായത് പ്രസിഡന്റ് സുജ തോമസും പൊതുപ്രവര്‍ത്തകരും കിഫ പ്രവര്‍ത്തകരും കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് രാത്രി വൈകിയും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. മര്‍ദിച്ച ശേഷം സ്റ്റേഷനില്‍ സെലില്‍ പൂട്ടിയിട്ട സാന്ദീപിനെ തെന്മല പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ആര്യങ്കാവ് റേന്‍ജിലെ കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ ഡപ്യൂടി റേന്‍ജ് ഓഫിസറുടെ നേതൃത്വത്തില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തെന്മല ഡിഎഫ്ഒയോട് റിപോര്‍ട് തേടി. റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Keywords:  News,Kerala,State,Kollam,attack,Complaint,Youth,Police,hospital,Treatment,Assault, Aryankavu: Complaint that farmer attacked by forest officers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia