വി എസ് കാട്ടിയത് വിശ്വാസ വഞ്ചനയെന്ന് ലോറന്‍സിന്റെ മകള്‍

 


 വി എസ് കാട്ടിയത് വിശ്വാസ വഞ്ചനയെന്ന് ലോറന്‍സിന്റെ മകള്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദന്‍ തന്നോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്ന് എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കാരണവര്‍ എന്ന നിലയില്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസിനോട് പറഞ്ഞ കാര്യം അദ്ദേഹം രാഷ്ട്രീയ വിരോധം തീര്‍ക്കാനായി പരസ്യമാക്കിയത് ശരിയായില്ലെന്ന്  ആശ ലോറന്‍സ് പറഞ്ഞു.

തന്റെ അച്ഛനും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അമ്മയെ മാനസികരോഗാസ്പത്രിയില്‍ അടയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിണറായിയോടും എസ് രാമചന്ദ്രന്‍ പിളളയോടും ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പ്രത്യേകിച്ച് ഇടപെടലൊന്നും ഉണ്ടാകാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കണ്ട് കാര്യം പറയുകയാണുണ്ടായത്. എന്നാല്‍ വി.എസിന് രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ളതല്ല തങ്ങളുടെ കുടുംബജീവിതം-ആശ ലോറന്‍സ് പറഞ്ഞു.

ഒടുവില്‍ അച്ഛന്റെ തീരുമാനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കേണ്ടിയും വന്നു. എന്നാല്‍ ഇത് കുറെ കാലം മുമ്പ് നടന്ന കാര്യമാണെന്നും അതിപ്പോള്‍ വി.എസ്. വലിച്ചിഴക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞ ആശ ഇതിന്റെ പേരില്‍ തന്റെ പിതാവിനുണ്ടായ മനോവിഷമത്തിന് കത്തിലൂടെ മാപ്പുചോദിക്കുന്നുവെന്നും ആശ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia