Arrest | വിശ്രമിക്കാനെന്ന വ്യാജേന അടുത്തിരുന്ന് ആശുപത്രിയില്‍നിന്ന് ആശാ വര്‍ക്കറുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി മുങ്ങി; കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി
● കാഷ്വാലിറ്റിയുടെ സമീപമുള്ള മുറിയില്‍ നിന്നാണ് സംഭവം.
● സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുമായി പരാതി നല്‍കി.
● മോഷ്ടിച്ച മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.
കൊച്ചി: (KVARTHA) പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന ആശാ വര്‍ക്കറുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്‍ദോസ് എന്ന് വിളിക്കുന്ന പൗലോസാണ് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രതി ഫോണ്‍ കവര്‍ന്നത്. മോഷണ സംഭവം സിസിടിവിയില്‍ കുടുങ്ങിയതാണ് കള്ളന് വിനയായത്. കാഷ്വാലിറ്റിയുടെ സമീപമുള്ള മുറിയിലാണ് മൊബൈല്‍ ഫോണ്‍ വച്ചിരുന്നത്. ഈ സമയം ഇവിടേക്ക് കടന്നുവന്ന പ്രതി അല്‍പ സമയം ഇവിടെയിരുന്ന് വിശ്രമിക്കുന്നെന്ന വ്യാജേന ഇരുന്ന ശേഷം മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ഫോണ്‍ മോഷണം പോയതോടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുമായി ആശാവര്‍ക്കര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ പൊലീസ് പ്രതിയെ രാവിലെ ഇയാളുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.
#KeralaCrime #Theft #Arrest #CCTV #Hospital #AshaWorker