ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ഐഎന്‍കെ സമ്മേളനത്തിന് പ്രമുഖര്‍ എത്തും
Feb 8, 2013, 12:57 IST
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഫെബ്രുവരി 9ന് നടക്കുന്ന ഐഎന്‍കെ പ്രഭാഷണത്തിന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ശ്രദ്ധേയമാകും. 2010ലെ ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ട ലക്ഷ്മി പ്രതൂരി, ജമൈക്കന്‍ കനേഡിയന്‍ കവി ഡബി യുംഗ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രമുഖരായിരിക്കും ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. പ്രമുഖ സംരംഭകനും സംരംഭകത്വ പ്രോല്‍സാഹകനുമായ അരുണാചലം മുരുഗനാഥം, പുതു തലമുറയിലെ ഇമേജിംഗ് വിദഗ്ധന്‍ ഷിടിജ് മര്‍വ, നവജാത ശിശുരോഗ വിദഗ്ദ്ധനും പര്‍വതാരോഹകനുമായ നിഥിന്‍ റോണ്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.
അവര്‍ തങ്ങളുടെ വിജയഗാഥ എഎസ്ബിയിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുകയും സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്യും. ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 6.30 വരെ എഎസ്ബി ക്യാംപസിലാണ് പരിപാടി. ഒക്ടോബര്‍ 25 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുന്ന ഐഎന്‍കെ സമ്മേളനത്തിനു മുന്നോടിയാണിത്. പ്രഭാഷകരും ക്ഷണിക്കപ്പെട്ട സദസുമായി നടക്കുന്ന ആശയ വിനിമയത്തിനും ഐഎന്‍കെ സമ്മേളനത്തെക്കുറിച്ചുള്ള അവതരണത്തിനും ശേഷമായിരിക്കും വിദ്യാര്‍ത്ഥികളുമായുള്ള സംവാദം.
ഫോര്‍ബ്‌സ് പട്ടികയില്‍, ഏഷ്യയിലെ 100 കരുത്തുറ്റ വനിതകളില്‍ ഒരാളായിരുന്ന ലക്ഷ്മി പ്രതൂരി ഇക്‌സോറ മീഡിയയുടെ സ്ഥാപകയാണ്. വിഖ്യാത നാടക പ്രവര്‍ത്തകയും രചയിതാവും കൂടിയായ യുംഗ് വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ്. റ്റെഡു(ലേറ )മായി ചേര്‍ന്നു നടത്തുന്ന വാര്‍ഷിക ഐഎന്‍കെ സമ്മേളനത്തില്‍ 70 പേരുടെ പ്രഭാഷണങ്ങളും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രദ്ധേയമായ വിജയഗാഥകളും പുതിയ ആശയങ്ങളും അവതരിപ്പിക്കും.
Keywords: Thiruvananthapuram, Conference, Kerala, Asia, Students, Media, school, Meet, Forbs, Lakshmi, INK, ASB, Kochi, Shidij Marwa, Asian school of business I.N.K conference, February 9

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.