Police Booked | ഹോണടിച്ചതിനെ ചൊല്ലി തര്‍ക്കം; യാത്രക്കാരെയും പൊലീസുകാരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ സി പി എം ബ്രാഞ്ച് സെക്രടറി പിടിയില്‍; പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍

 


പത്തനംതിട്ട: (www.kvartha.com) ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കാര്‍ യാത്രക്കാരെയും പൊലീസുകാരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ സി പി എം ബ്രാഞ്ച് സെക്രടറി പിടിയില്‍. എടത്തറ ബ്രാഞ്ച് സെക്രടറിയായ രാജീവനെയാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രണ്ടു പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Police Booked | ഹോണടിച്ചതിനെ ചൊല്ലി തര്‍ക്കം; യാത്രക്കാരെയും പൊലീസുകാരെയും കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ സി പി എം ബ്രാഞ്ച് സെക്രടറി പിടിയില്‍; പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


കൂടലിന് സമീപം എടത്തറയില്‍ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്ന മുറിഞ്ഞകല്‍ സ്വദേശികളായ വീട്ടമ്മയ്ക്കും കുടുംബത്തിനും നേരേയാണ് രാജീവനും കൂട്ടരും ആദ്യം അതിക്രമം കാട്ടിയത്.

എടത്തറ ഭാഗത്ത് എത്തിയപ്പോള്‍ റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാര്‍ വേഗത്തില്‍ റോഡിലേക്ക് റിവേഴ്സ് എടുത്തു. ഇതോടെ മുറിഞ്ഞകല്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ നീട്ടി ഹോണടിച്ചു. എന്നാല്‍ ഇത് മറ്റൊരു കാറിലുണ്ടായിരുന്ന രാജീവിനും കൂട്ടര്‍ക്കും ഇഷ്ടമായില്ല.

ഹോണടിച്ചതിനെ ഇവര്‍ ചോദ്യംചെയ്യുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നീട് രാജീവന്‍ അടക്കമുള്ളവര്‍ മുറിഞ്ഞകല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു. കാറിലെ ഡ്രൈവറായ അരുണിനെ മര്‍ദിച്ചു. ഇതോടെ പ്രദേശവാസികളും കാറിലുണ്ടായിരുന്നവരും കൂടല്‍ പൊലീസിനെ വിവരമറിയിച്ചു.

എന്നാല്‍, പൊലീസ് സ്ഥലത്തെത്തിയതോടെ രാജീവന്‍ ഇവര്‍ക്ക് നേരേ തിരിഞ്ഞു. പൊലീസുകാരെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ടുപൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജീവനൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടുപേരും താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംഭവത്തില്‍ ഉള്‍പെട്ടതായി സമ്മതിച്ച രാജീവന്‍ പൊലീസുകാര്‍ തന്നെ മര്‍ദിച്ചതായും ആരോപിച്ചു. ഞാന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം സ്‌കൂട്ടായി, ഞാന്‍ ഇതിന്റെ ഭാഗവാക്കായി പോയതാണ്. ഞാന്‍ പ്രതിയായി. ഞാന്‍ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ എന്നെ മര്‍ദിച്ചു. കുനിച്ചുനിര്‍ത്തി ഇടിച്ചു. ആ ഇടി മുഴുവന്‍ വാങ്ങിച്ചു. കാരണം അത് എന്റെ ആവശ്യമാണ്. നിങ്ങള്‍ ഇടിക്കേണ്ട കാര്യമില്ലല്ലോ, ഏത് കേസ് വേണമെങ്കിലും എടുത്തോ എന്ന് അവരോട് ചോദിച്ചതാണെന്നും രാജീവന്‍ പറഞ്ഞു.

Keywords: Assault case against CPM branch secretary, Pathanamthitta, News, CPM, Leader, Arrested, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia