പണം ആവശ്യപ്പെട്ട് മദ്യലഹരിയില്‍ 'വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍'; തടയാന്‍ ചെന്ന ജ്യേഷ്ടനേയും ആക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രദേശവാസികള്‍; കേസെടുത്ത് പൊലീസ്

 


കൊല്ലം: (www.kvartha.com 11.04.2022) മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. 84 വയസുകാരി ഓമനയെ ആണ് മകന്‍ ഓമനക്കുട്ടന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനം തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പ്രദേശവാസികളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പണം ആവശ്യപ്പെട്ട് മദ്യലഹരിയില്‍ 'വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍'; തടയാന്‍ ചെന്ന ജ്യേഷ്ടനേയും ആക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രദേശവാസികള്‍; കേസെടുത്ത് പൊലീസ്

പരിക്കേറ്റ അമ്മയെ പ്രദേശവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഓമനയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ട്. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മകന്‍ മര്‍ദിച്ചില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓമനക്കുട്ടനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Keywords: Assault case against youth, Kollam, News, Local News, Police,Case, Criminal Case, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia