Criticism | ഹരിയാന യുവതിയെ പീഡിപ്പിച്ചെന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐമാർക്കെതിരെ നടപടി സ്വീകരിച്ചതിൽ അമർഷം പുകയുന്നു; കീഴ് ജീവനക്കാരെ ബലിയാടാക്കാൻ നീക്കമെന്നും ആക്ഷേപം
Sep 30, 2023, 13:16 IST
/ അജോ കുറ്റിക്കൻ
ഇടുക്കി: (KVARTHA) ഹരിയാന സ്വദേശിനിയായ യുവതിയെ കുമളിയിലെ റിസോർടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് കുമളി എസ്ഐ, ഉപ്പുതറ, മുല്ലപ്പെരിയാർ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. പ്രതികളുടെ താമസസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്യാതിരുന്നത് പീരുമേട് ഡിവൈഎസ്പിയുടെ നിർദേശം അനുസരിച്ചാണെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നതാണെന്നും എന്നിട്ടും കീഴ് ജീവനക്കാരെ ബലിയാടാക്കുന്ന നടപടിയാണ് മേലുദ്യോഗസ്ഥർ സ്വീകരിച്ചതെന്നുമാണ് ആരോപണം. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതിയെ കുമളിയിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് കോട്ടയത്തെ മാത്യു ജോസ് (36), ഇടുക്കിയിലെ സകീർ മോൻ (24) എന്നിവർക്കെതിരെ കുമളി പൊലീസ് കേസെടുത്തത്.
മാസങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ കഴിഞ്ഞ മെയ് എട്ടിനാണ് യുവതി കുമളി പൊലീസിൽ പരാതി നൽകിയത്. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്നു തന്നെ സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സിഐ, ഡിവൈഎസ്പി എന്നിവരെ വിവരം അറിയിച്ചിരുന്നു. യുവതിയുടെ നഗ്നചിത്രങ്ങളുൾപെടെ പ്രതിയുടെ മൊബൈൽ ഫോണിൽ ഉണ്ടെന്ന് പൊലീസിനു സൂചനയും ലഭിച്ചിരുന്നു. മൊബൈൽ ഫോണുൾപെടെ പിടിച്ചെടുക്കുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമാണ് എസ്ഐയുടെ നേതൃത്വത്തിൽ ഇവർ താമസിക്കുന്ന സ്ഥലത്തെത്തിയത്.
പ്രതികളിലൊരാളായ മാത്യു ജോസ് ഉന്നത സ്വാധീനവും സമൂഹത്തിൽ ഉയർന്ന സ്ഥാനവുമുള്ളയാളാണെന്നും അതിനാൽ കൃത്യമായ തെളിവുകളില്ലാതെ അറസ്റ്റിലേക്ക് നീങ്ങരുതെന്നും നടപടി നേരിട്ട ഡിവൈഎസ്പി കുമളി പൊലീസിന് നിർദേശം നൽകിയിരുന്നുവെന്നാണ് സേനയിലുള്ളവർ പറയുന്നത്. മേലുദ്യോഗസ്ഥന്റെ നിർദേശം അനുസരിക്കുക മാത്രമാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ ചെയ്തത്. എന്നാൽ അവർക്കെതിരെ നടപടി സ്വീകരിച്ചത് സേനയിലുള്ളവരുടെ മനോവീര്യം കെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആരോപണവിധേയനായ മേലുദ്യോഗസ്ഥൻ അടിമാലി, അങ്കമാലി എന്നിവിടങ്ങളിൽ ജോലി ചെയ്തപ്പോൾ പല കേസുകളിലും നിയമവിരുദ്ധമായി ഇടപെട്ടതായും പരാതി ഉയർന്നിരുന്നു.
Keywords: News, Kerala, Idukki, Peerumedu, Kottayam, Police, Assault case: Criticism for taking action against CIs for failing to investigate.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.