V Shivdasan | ഹൈദരബാദ് കാംപസില്‍ വിദ്യാര്‍ഥിനിക്കെതിരെയുള്ള പീഡനം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി കത്തു നല്‍കി
Oct 20, 2023, 22:42 IST
കണ്ണൂര്‍: (KVARTHA) ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ് ഗ്വേജസ് യൂനിവേഴ്സിറ്റി കാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കണമെന്ന് ഡോ വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 18-ന് രാത്രിയാണ് വിദ്യാര്‍ഥിനിയെ രണ്ട് പേര്‍ ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തത്.
ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും, കേന്ദ്ര സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന്‍ സത്വര നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കാംപസ് വളപ്പില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നും നിഷ്‌ക്രിയത്വമാണുള്ളതെന്നും ശിവദാസന്‍ പറഞ്ഞു.
കാംപസിലെ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമപരമായി ഉണ്ടാകേണ്ടുന്ന ഇന്റേണല്‍ കമിറ്റി സ്ഥാപിക്കാന്‍ വേണ്ടിയുള്ള വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഭവം നടന്നത്. ആക്രമണസമയത്ത്, പ്രതിഷേധത്തില്‍ അതിജീവിതയുടെ പങ്കാളിത്തവും അക്രമികള്‍ പരാമര്‍ശിച്ചതായി റിപോര്‍ടുണ്ട്.

വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പകരം അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളിലൂടെ വിയോജിപ്പിന്റെ ശബ്ദം കെടുത്താനാണ് സര്‍വാകലാശാല ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനും നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഈ കേസില്‍ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇന്‍ഡ്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇഫ്‌ലുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമിഷന്‍ ചെയര്‍മാന്‍ രേഖാ ശര്‍മയ്ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും കത്ത് നല്‍കിയിട്ടുണ്ടെന്നും ശിവദാസന്‍ പറഞ്ഞു.

Keywords: Assault of girl student in Hyderabad campus: V Shivdasan MP writes letter demanding action, Kannur, News, Assault, Girl Student, Letter, V Shivdasan MP, Allegation, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.