പ്രസ് ഗ്യാലറിയില്‍ കണ്ണീരോര്‍മയായി കെ എം ബഷീര്‍; 13 വര്‍ഷത്തിനിടെ ആദ്യമായി ബഷീറില്ലാതെ നിയമസഭാ സമ്മേളനം
Oct 29, 2019, 19:58 IST
തിരുവനന്തപുരം: (www.kvartha.com 29/10/2019) പ്രസ് ഗ്യാലറിയില്‍ കണ്ണീരോര്‍മയായി വാഹനാപകടത്തില്‍ മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍. 13 വര്‍ഷത്തിനിടെ ആദ്യമായാണ് കെ എം ബഷീറില്ലാതെ ഒരു നിയമസഭാ സമ്മേളനം സഹപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്യുന്നത്. മനസ് നിറയെ അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ സ്നേഹിതനെ കുറിച്ചുളള ഓര്‍മകളുമായാണ് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗിനായി പ്രസ് ഗ്യാലറിയിലെത്തിയത്. ബഷീറിന്റെ അഭാവം നിഴലിച്ച പതിനാലാം നിയമസഭയുടെ പതിനാറം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഏറ്റുട്ടലില്‍ പ്രക്ഷുബ്ധമായിരുന്നു.
നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നിയമസഭയുടെ പടവുകള്‍ കയറി വരുന്ന കെ എം ബഷീര്‍ ആയിരുന്നു എല്ലാവരുടെയും മനസ് നിറയെ. നിയമസഭാ റിപ്പോര്‍ട്ടിംഗിലും അവലോകനത്തിലും കഴിവുതെളിയിച്ച ബഷീറിന്റെ നിയമസഭാ വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭാ സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സഭയിലെ ശ്രദ്ധേയ രാഷ്ട്രീയ നീക്കങ്ങളുടെ കൗതുകകരമായ നുറുങ്ങുകളും വരികള്‍ക്കിടയിലെ വാര്‍ത്തകളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ മികവ് പ്രവകടിപ്പിച്ച ബഷീറിന്റെ അഭാവം മാധ്യമലോകത്ത് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
സഭാ സമ്മേളന റിപ്പോര്‍ട്ടിംഗിലെ വിവിധ സെഷനുകള്‍ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചുകൊടുത്താലും സഭയില്‍ മുഴുവന്‍ സമയ സാന്നിധ്യമായി ബഷീര്‍ ഉണ്ടാകുമായിരുന്നു. സഭയിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ പക്ഷം ചേരാതെയും രാഷ്ട്രീയകക്ഷികളുടെ തന്ത്രപരമായ നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിച്ചും നിയമസഭാ വാര്‍ത്തകളെ സമ്പന്നമാക്കിയ ബഷീര്‍ ജനപ്രതിനിധികള്‍ക്കൊപ്പം നിയമസഭയുടെ നാഥനായ സ്പീക്കറോടും പ്രത്യേക സൗഹൃദം പുലര്‍ത്തിയിരുന്നു.
കേരള നിയമസഭ കണ്ട ഏറ്റവും കലുഷിതമായ ദിനം ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷം പ്രതിരോധം തീര്‍ത്ത ദിവസമായിരുന്നു. അന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം തുടര്‍ച്ചയായി രണ്ട് പകലുകളും ഒരു രാത്രിയും നിയമസഭാ മീഡിയ റൂമിലും പ്രസ് ഗ്യാലറിയിലും കഴിച്ചുകൂട്ടിയ ബഷീര്‍ അന്ന് നിയമസഭയില്‍ തങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാത്രി ഭക്ഷണവും വീട്ടില്‍ നിന്ന് എത്തിച്ചുനല്‍കിയിരുന്നു.
തന്റെ സത്വസിദ്ധമായ നിയമസഭാ അവലോകനത്തിലൂടെ കേരളത്തിലെ പ്രമുഖരായ 50 സഭാ എഴുത്തുകാരുടെ പട്ടികയിലിടം പിടിച്ച ബഷീറിന്റെ സഭാ അവലോകനമടങ്ങിയ 'പ്രസ്ഗ്യാലറി കണ്ട സഭ' എന്ന കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥം പ്രകാശനം ചെയ്തത് ബഷീറിന്റെ മരണത്തിന് രണ്ട് ദിവസം മുമ്പായിരുന്നു.
Keywords: Kerala, Thiruvananthapuram, Accidental Death, Assembly, Conference, Press gallery, K M Mani, Assembly conference without KM Basheer's presence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.