Assembly Discussion | ഉമ്മന്‍ ചാണ്ടിക്ക് നേരെ ആക്ഷേപ വര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്തുകള്‍ ഉപയോഗിച്ചവര്‍ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്ന് ശാഫി പറമ്പില്‍ എംഎല്‍എ
Sep 11, 2023, 14:54 IST
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ വിഷയത്തില്‍ പിണറായി സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശാഫി പറമ്പില്‍ എംഎല്‍എ. സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപോര്‍ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ശാഫി പറമ്പില്‍.
കേരളത്തിലെ ജനങ്ങളുടെ മുന്‍പില്‍ സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മന്‍ ചാണ്ടിക്കു നേരെ ആക്ഷേപ വര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്തുകള്‍ ഉപയോഗിച്ചവര്‍ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കള്ളക്കഥകളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടു എന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഷ്്ട്രീയ ദുരന്തമാണ് സോളാര്‍ തട്ടിപ്പ് കേസെന്നും പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളക്കഥകളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടു എന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഷ്്ട്രീയ ദുരന്തമാണ് സോളാര്‍ തട്ടിപ്പ് കേസെന്നും പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പുപറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കുക എന്നതിന് അപ്പുറത്തേക്ക് എന്ത് അജന്‍ഡകളുടെ പേരിലാണു സര്‍കാര്‍ ഈ പരാതിയെ മുന്നോട്ട് കൊണ്ടുപോയത്. ഇങ്ങനെ ആക്ഷേപിക്കപ്പെടേണ്ട ഒരാളായിരുന്നോ ഉമ്മന്‍ ചാണ്ടിയെന്നും ശാഫി പറമ്പില്‍ ചോദിച്ചു.
Keywords: Assembly discussing Solar Case in an Adjournment Motion, Thiruvananthapuram, News, Assembly Discussion, Politics, Oommen Chandy, Solar Case, Shafi Parambil, Adjournment Motion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.