Vellur Underpass | വെള്ളൂരിലെ അടിപ്പാത നിര്‍മാണം: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മന്ത്രി തല യോഗത്തില്‍ ധാരണയായി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ - കാസര്‍കോട് ദേശീയപാത 66 ല്‍ വെള്ളൂരിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിപ്പാത അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് താല്‍കാലിക വിരാമമായി.

തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അധികൃതര്‍ ഉറപ്പുനല്‍കിയത്. വെള്ളൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മാസങ്ങളായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഓഫീസില്‍ അടിയന്തിര യോഗം ചേര്‍ന്നത്.

ഈമാസം 15-ന് വെള്ളൂര്‍ സഹകരണ ബാങ്ക് പരിസരം അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടി പ്രതിനിധികളും സന്ദര്‍ശിച്ച് അടിപ്പാതയ്ക്കുള്ള സ്ഥലം നിര്‍ണയിക്കും. ഇവിടെ മൂന്ന് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ഉയരവും ഉള്ള അടിപ്പാതയാണ് നിര്‍മിക്കുക. ഇതിനു ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്ന് അനുമതി വാങ്ങുന്നതിന് നടപടിയെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍, ടി ഐ മധുസൂദനന്‍ എംഎല്‍എ, സി കൃഷ്ണന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി പി കെ ശബരീഷ് കുമാര്‍, ദേശീയപാത അതോറിറ്റി ആര്‍ഒമാരായ ബി എല്‍ മീണ, എസ് കെ മാലിക്, അന്‍സില്‍ ഹസ്സന്‍, പ്രൊജക്ട് മാനേജര്‍ സജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Vellur Underpass | വെള്ളൂരിലെ അടിപ്പാത നിര്‍മാണം: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മന്ത്രി തല യോഗത്തില്‍ ധാരണയായി


Keywords: News, Kerala, Kerala-News, Kannur, Kannur-News, Assurance, P A Mohammed Riyas, Minister, Thiruvananthapuram, Meeting, Underpass, Strike, National Highways Authority, Assurance of the National Highways Authority that underpass will be allowed in Vellur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia