Aster Medcity | പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് അതിനൂതനമായ ചികിത്സ അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ഇൻഡ്യയിലാദ്യം; പ്രത്യേകതകൾ ഏറെ

 


കൊച്ചി: (www.kvartha.com) പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് അതിനൂതനമായ ചികിത്സ അവതരിപ്പിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. വളരെ ചെറിയ എൻഡോസ്കോപിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യുന്ന അതിനൂതനമായ ലേസർ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയായ മിലെപ് (MiLEP - Minimally Invasive Laser Enucleation of the Prostate) ആണ് ആസ്റ്റർ മെഡ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്.

പുരുഷന്മാരിലെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിന് മുന്നിലായാണ് ഈ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ശുക്ലം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക്‌ അസുഖം പിടിപെട്ടാൽ മൂത്രത്തിന്റെയും ശുക്ലത്തിന്റെയും സഞ്ചാരത്തെ ബാധിക്കും. പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക്‌ വീക്കം ഉണ്ടാകുന്നു. പലപ്പോഴും മനുഷ്യന്റെ ജീവിത ശൈലിയെത്തന്നെ ബാധിക്കാവുന്ന മാരകമായ പ്രശ്‍നങ്ങളിലേക്ക് ഇത് വഴിവെക്കാം.

Aster Medcity | പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് അതിനൂതനമായ ചികിത്സ അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ഇൻഡ്യയിലാദ്യം; പ്രത്യേകതകൾ ഏറെ

മൂത്രാശയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന അധിക പ്രോസ്റ്റേറ്റ് ടിഷ്യു നീക്കം ചെയ്യുന്നത് ഉൾപെടെയുള്ള പരമ്പരാഗത ശസ്ത്രക്രിയ രീതിക്ക് പകരമാണ് മിലെപ്. വളരെ ചെറിയ എൻഡോസ്കോപിക് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നതിനാൽ മൂത്രനാളിക്കും മൂത്രശയത്തിനുമുള്ള പരുക്ക് വളരെ കുറവായിരിക്കും ഈ നൂതന ശസ്ത്രക്രിയ വഴിയെന്ന് സീനിയർ കൺസൾടന്റും ലേസർ എൻഡോയൂറോളജി പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.

Aster Medcity | പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് അതിനൂതനമായ ചികിത്സ അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ഇൻഡ്യയിലാദ്യം; പ്രത്യേകതകൾ ഏറെ

മൂത്രനാളിയിലെ വ്യാസക്കുറവ് ചില രോഗികളിൽ ലേസർ ശസ്ത്രക്രിയ ചെയ്യാൻ തടസം സൃഷ്ടിക്കാറുണ്ട്. ഇത്തരം രോഗികളിലും സുരക്ഷിതമായും സങ്കീർണതകൾ ഇല്ലാതെയും മിലെപ് ശസ്ത്രക്രിയ ചെയ്യാനാവും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രശ്നനങ്ങളും കുറവാണെന്നതും ഇതിന്റെ മേന്മയാണ്.

Keywords: Kochi, Treatment, Patient, Doctor, Human, Hospital, News, Kerala, Injury, Top-Headlines,   Aster Medcity introduced advanced treatment for prostate problems in men.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia