Aster MIMS | ജനിച്ച് 10 ദിവസം മാത്രം പ്രായമായ കുഞ്ഞിന് നെഞ്ചില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുതുജീവൻ; ഉത്തര കേരളത്തിലാദ്യമായി അപൂര്‍വ നേട്ടം കൈവരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
Aug 21, 2023, 15:01 IST
കണ്ണൂര്‍: (www.kvartha.com) ജനിച്ച് 10 ദിവസം മാത്രം പ്രായമായ കുഞ്ഞിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ പുതുജീവൻ. ഉത്തര കേരളത്തിലാദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞിന്റെ ജീവന്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചെടുക്കുന്നത്. നവജാത ശിശുക്കളില്‍ അപൂര്‍വമായി കാണപ്പെടുന്ന ഡയഫ്രോമാറ്റിക് പാള്‍സി എന്ന ഗുരുതര രോഗവുമായാണ് കുഞ്ഞ് ജനിച്ചത്.
നെഞ്ചിനെയും വയറിനേയും വേര്‍തിരക്കുന്ന ഡയഫ്രത്തിന്റെ ഇടത് ഭാഗത്തിന് പ്രവര്‍ത്തന ശേഷി കുറഞ്ഞതായിരുന്നു രോഗാവസ്ഥ. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തു. കുഞ്ഞിന് ശ്വാസമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുചേര്‍ന്നു. ഇതോടെ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ ചെയ്ത് പ്രവര്‍ത്തന രഹിതമായ ഡയഫ്രത്തിന്റെ ഇടത് ഭാഗം പ്രവര്‍ത്തനക്ഷമമാക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധിയായുള്ളത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ നിര്‍വഹിക്കാറുള്ളത്. വിശദമായ പരിശോധനയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് അഭികാമ്യം എന്ന് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ആൻഡ് ന്യൂബോണ്‍ സര്‍ജറി ടീം ലീഡര്‍മാരായ ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവര്‍ നിഗമനത്തിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ തന്നെ നേതൃത്വത്തില്‍ ശസ്ത്രക്രിയ പുരോഗമിക്കുകയും വിജയകരമായി പര്യവസാനിക്കുകയും ചെയ്തു. ഒരാഴ്ച ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവര്‍ക്ക് പുറമെ അനസ്‌തേഷ്യ ഡോക്ടര്‍മാരായ ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. വന്ദന വിശ്വനാഥന്‍, ഡോ. അനീഷ് ലക്ഷ്മണന്‍, ഡോ. റാശിഫ് മുഹമ്മദ് അശ്റഫ്, ഡോ. ലയ എന്നിവരും നഴ്‌സിംഗ് ടീമംഗങ്ങളായ സീയ, മോളി എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പീഡിയാട്രിക്സ് സർജറി ഡോക്ടർമാരായ വിജയ് ഗണേഷ്, ജിനോസ് ബാബു, ശ്രീകാന്ത് സി നായനാർ, എ ജി എം ഓപറേഷൻസ് വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.
Keywords: News, Kannur, Kerala, Kannur Aster MIMS, Keyhole surgery, Health, Aster MIMS of Kannur performs keyhole surgery on chest for first time in North Kerala.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.