രണ്ട് വര്‍ഷത്തോളമായി ഗുരുതര വൃക്ക രോഗബാധിതനായ ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ പുതുജീവൻ

 


കോഴിക്കോട്: (www.kvartha.com 18.05.2021) ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ പുതുജീവൻ. ബംഗ്ലാദേശ് ആര്‍മി മേജറായ 51 കാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ട് വര്‍ഷത്തോളമായി ഗുരുതര വൃക്ക രോഗബാധിതനായിരുന്നു ഇദ്ദേഹം. ഏപ്രിൽ 27നാണ് കോഴിക്കോട് ആസ്റ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
                                                                    
രണ്ട് വര്‍ഷത്തോളമായി ഗുരുതര വൃക്ക രോഗബാധിതനായ ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ പുതുജീവൻ



'അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ബംഗ്ലാദേശില്‍ കുറവായതിനാലാണ് ഇന്ത്യയില്‍ വെച്ച് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്, ബോംബെയില്‍ വെച്ചോ ഡല്‍ഹിയില്‍ വെച്ചോ നിര്‍വഹിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം മൂലമാണ് ദക്ഷിണേന്ത്യയിലെ സൗകര്യങ്ങളെ കുറിച്ച് അന്വേഷിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസിനെ കുറിച്ച് അറിയുകയും, ശസ്ത്രക്രിയ ഇവിടെ വെച്ച് നടത്താൻ തീരുമാനിക്കുകയുമായിരുന്നു. യാത്രാ സൗകര്യങ്ങള്‍ പുനസ്ഥാപിക്കപ്പെടുകയാണെങ്കില്‍ മെയ് മാസം അവസാനത്തോടെ തന്നെ ഇദ്ദേഹത്തിന് ബംഗ്ലാദേശിലേക്ക് തിരികെ പോകാന്‍ സാധിക്കുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. സജിത്ത് നാരായണന്‍ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ഡോ. സജിത്ത് നാരായണന്‍, ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. ഇസ്മഈൽ എന്‍ എ, ഡോ. ഫിറോസ് അസീസ്, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Kozhikode, Kerala, News, Bangladesh, Army, Surgery, Doctor, Hospital, Aster Mims revives Bangladeshi army chief after suffering serious kidney disease for two years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia