വിദഗ്ധ ചികിത്സയ്ക്കായി മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടി വരുന്ന പയ്യന്നൂരുകാർക്ക് ആശ്വാസം; അനാമയ ആശുപത്രിയിലെ എമര്‍ജന്‍സി, ഐ സി യു വിഭാഗങ്ങളിൽ ആസ്റ്റര്‍ മിംസിന്റെ സേവനം
Jul 26, 2021, 20:48 IST
കണ്ണൂര്‍: (www.kvartha.com 26.07.2021) പയ്യന്നൂര്‍ അനാമയ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും ഐ സി യു വിഭാഗവും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവർത്തിക്കും. അനാമയ ആശുപത്രി മെഡികല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മിഥുന്‍, ആസ്റ്റര്‍ മിംസ് നോര്‍ത് കേരള & ഒമാന്‍ ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ ചേര്‍ന്ന് ധാരണ പത്രം ഒപ്പുവെച്ചു.
അത്യാഹിത ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടി വരുന്ന പയ്യന്നൂരുകാരുടെയും സമീപവാസികളുടെയും ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
എമര്‍ജന്‍സി മെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്‌സിങ്ങ് ജീവനക്കാരുടേയും മുഴുവന്‍ സമയ സാന്നിധ്യം എമര്‍ജന്‍സി വിഭാഗത്തിലും, അത്യാഹിത വിഭാഗത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടേയും നഴ്‌സിങ്ങ് ജീവനക്കാരുടേയും സാന്നിധ്യം ഐ സി യു വിലും ലഭ്യമാക്കുമെന്നും ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേർത്തു.
ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി, ബിസിനസ് ഡവലപ്‌മെന്റ് ക്ലസ്റ്റര്‍ ഹെഡ് നസീര്‍ പി എന്നിവര്‍ സന്നിഹിതരായി.
Keywords: Kerala, News, Kannur, Aster Mims, Hospital, Top-Headlines, Doctor, Treatment, Anaamaya Hospital, Aster Mims took over the emergency and ICU departments of Payyanur Anaamaya Hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.