പുതിയ 500 രൂപ ചൊവ്വാഴ്ച മുതല്‍ എടിഎമ്മില്‍ ലഭിക്കും

 


തിരുവനന്തപുരം: (www.kvartha.com 21.11.2016) പഴയ 500 രൂപക്ക് പകരമെത്തിയ പുതിയ 500 രൂപ നോട്ടുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ എടിഎമ്മുകള്‍ വഴി ലഭിക്കും. ഇതോടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ഒരു പരിധി വരെ അറുതിയാകും. പുനക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നായിരിക്കും പുതിയ നോട്ടുകള്‍ ലഭിക്കുക. അതേ സമയം, ബാങ്കുകള്‍ വഴി പുതിയ 500 രൂപാനോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

ഇതുവരെ പഴയ നോട്ടുകള്‍ക്ക് പകരമെത്തിച്ച 2,000 രൂപയുടെ നോട്ടുകളാണ് എടിഎമ്മുകളില്‍ നിന്ന് ലഭിച്ചിരുന്നത്. 2,000 രൂപ കൈയില്‍ കിട്ടിയ ജനങ്ങള്‍ ചില്ലറയില്ലാതെ വലയുകയായിരുന്നു. 100 രൂപ നോട്ടുകളും പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും നോട്ടുകളുടെ ദൗര്‍ലഭ്യം കാരണം പല എടിഎമ്മുകളിലും ലഭ്യമായിരുന്നില്ല.

ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ നവംബര്‍ 23ന് മുന്‍പു റിസര്‍വ് ബാങ്കിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 130 കോടി രൂപയുടെ അസാധു നോട്ടെങ്കിലും എത്തിക്കണമെന്നാണ് ഓരോ ചെസ്റ്റ് ബ്രാഞ്ചും നിര്‍ദേശം.

പുതിയ 500 രൂപ ചൊവ്വാഴ്ച മുതല്‍ എടിഎമ്മില്‍ ലഭിക്കും

Keywords: Thiruvananthapuram, Kerala, Rupees, ATM, Bank, RBI, ATMs  Ready to Provide New  500 RS Notes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia