അതികഠിനമായ വേദന; പരിശോധനയില്‍ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയത് ആരെയും ഞെട്ടിക്കുന്നത്
Nov 3, 2019, 15:54 IST
ആലപ്പുഴ: (www.kvartha.com 03.11.2019) അസഹനീയമായ വേദനയോടെയാണ് ആ യുവാവ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ അട്ടയെ കണ്ടെത്തി. പിന്നീട് 7 സെ.മീ നീളമുള്ള അട്ടയെ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ കൂടാതെ പുറത്തെടുത്തു. ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അട്ടയെ പുറത്തെടുത്തത്.
ആലപ്പുഴ സ്വദേശിയായ യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ അട്ട കയറിയത് എന്ന് ഡോക്ടര്‍ പറഞ്ഞു. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. വിദഗ്ദ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു.
അട്ടയുടെ കടിയേല്‍ക്കുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കാത്തതിനാല്‍ ഇവ രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുമ്പോഴാണ് കാണുക. എന്നാല്‍ ഇതുപോലെ ശരീരത്തിന്റെ അകത്തേക്ക് കയറിയാല്‍ രക്തം കുടിച്ച് വീര്‍ത്ത അട്ട അടര്‍ന്നു വീഴാതെ അസ്വസ്ഥത ഉണ്ടാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ആലപ്പുഴ സ്വദേശിയായ യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ അട്ട കയറിയത് എന്ന് ഡോക്ടര്‍ പറഞ്ഞു. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. വിദഗ്ദ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു.
അട്ടയുടെ കടിയേല്‍ക്കുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കാത്തതിനാല്‍ ഇവ രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുമ്പോഴാണ് കാണുക. എന്നാല്‍ ഇതുപോലെ ശരീരത്തിന്റെ അകത്തേക്ക് കയറിയാല്‍ രക്തം കുടിച്ച് വീര്‍ത്ത അട്ട അടര്‍ന്നു വീഴാതെ അസ്വസ്ഥത ഉണ്ടാക്കും.
Keywords: News, Kerala, Ambalapuzha, hospital, Doctor, Blood, Young, Operation, Casualty, Atta in Young Man's Genitals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.