Police Awareness | പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; മുന്‍കരുതലുകളുമായി പൊലീസ്; അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കും
Oct 22, 2023, 08:49 IST
എറണാകുളം: (KVARTHA) റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തുടക്കഥയായകുന്നുവെന്ന് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസെത്തി. ആദ്യ ശ്രമം പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഞായറാഴ്ച (22.10.2023) രാവിലെ 10 മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ കാംപ് പെരുമ്പാവൂരില്‍ നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
കാംപിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും ഏര്‍പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപോര്‍ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.
Keywords: Ernakulam, News, Kerala, Crime, Police, Awareness, Camp, Migrant Workers, Attack, Girls, Attack against girls; Kerala Police awareness camp for migrant workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.