Attack | 10-ാം ക്ലാസ് പരീക്ഷയുടെ അവസാന ദിനം; നടന്നുവരുന്നതിനിടെ ആക്രമിച്ച് ഓവുചാലിലേക്ക് തള്ളി എതിരാളികൾ; എല്ലാം അവസാനിച്ചുവെന്ന് കരുതിയവർക്ക് മുന്നിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയത് കോടിയേരിയുടെ ചരിത്രം

 


കണ്ണൂർ: (www.kvartha.com) പത്താംക്ലാസ് പരീക്ഷയുടെ അവസാന ദിവസമായിരുന്നു കോടിയേരി ബാലകൃഷ്ണനെ ഒരുസംഘം ആക്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു അതെന്ന് പാർടി വ്യക്തമാക്കിയിട്ടുണ്ട്. 1969ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് കോടിയേരി ലോകല്‍ കമിറ്റിയംഗം കെ ജയരാജനുമൊത്ത് തലശേരി മുകുന്ദ് മല്ലര്‍ റോഡ് വഴി നടന്നുവരുമ്പോഴായിരുന്നു ആക്രണം. ജയരാജന് മാരകമായി പരിക്കേറ്റു. കോടിയേരിയുടെ തലയ്ക്കായിരുന്നു പരിക്ക്.
                  
Attack | 10-ാം ക്ലാസ് പരീക്ഷയുടെ അവസാന ദിനം; നടന്നുവരുന്നതിനിടെ ആക്രമിച്ച് ഓവുചാലിലേക്ക് തള്ളി എതിരാളികൾ; എല്ലാം അവസാനിച്ചുവെന്ന് കരുതിയവർക്ക് മുന്നിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയത് കോടിയേരിയുടെ ചരിത്രം

ഓവുചാലിലേക്ക് കോടിയേരിയെ ചവിട്ടിതാഴ്ത്തുമ്പോള്‍ അവിടെ സഖാവ് അവസാനിച്ചുവെന്നാണ് രാഷ്ട്രീയ എതിരാളികള്‍ കരുതിയത്. എന്നാല്‍ പരിക്കുകളോടെ കോടിയേരി രക്ഷപ്പെട്ടു. പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പൊതുരംഗത്ത് സജീവമായി. കോടിയേരി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തലശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. ഇതിനുശേഷമാണ് തലശേരി താലൂകില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളില്‍ ചോരവീഴാന്‍ തുടങ്ങിയത്.

തലശേരി മുകുന്ദ് മല്ലാര്‍ ജങ്ഷനിലെ തയ്യല്‍കടക്കാരനായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന കാലത്താണ് രക്തരൂക്ഷിതമായ രാഷ്ട്രീയ അക്രമങ്ങളും തിരിച്ചടികളും തലശേരി താലൂകിലും കണ്ണൂര്‍ ജില്ലയിലുമുണ്ടായത്. എസ്എഫ്ഐ നേതാവ്‌ കെവി സുധീഷടക്കമുളളവര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. കൂത്തുപറമ്പ്‌ വെടിവയ്പ്പ്, നാല്‍പാടി വാസുവധം തുടങ്ങി സിപിഎം കടുത്ത പ്രതിസന്ധി നേരിട്ട കാലമായിരുന്നു അത്.

ആര്‍എസ്എസിന് തന്റെ ചോരവേണം പോലും കാളീപൂജ നടത്താനെന്ന് കോടിയേരി തന്നെ അക്കാലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. കെ സുധാകരനും എംവി രാഘവനും ഉയര്‍ത്തിയ വെല്ലുവിളി ഒരു ഭാഗത്ത്. ആര്‍എസ്എസില്‍ നിന്നും തലശേരി താലൂകില്‍ നിന്നും നേരിട്ട കടന്നാക്രമണങ്ങളും മറുവശത്ത്. ഇക്കാലത്ത് കണ്ണൂര്‍ ജില്ലയിലെ സിപിഎമിനെ പ്രതിസന്ധിയില്‍ നിന്നും നെഞ്ചുറപ്പോടെ നയിക്കുകയും ശക്തമാക്കുകയും ചെയതത് കോടിയേരിയുടെ നേതൃത്വമായിരുന്നു.

Keywords: Attack against Kodiyeri Balakrishnan, 
Kerala, Kannur, Top-Headlines, Latest-News, Kodiyeri Balakrishnan, CPM, Thalassery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia