Custody | '80കാരിയായ അമ്മായി അമ്മയോട് മരുമകളുടെ ക്രൂരത; മാസങ്ങളായി ഏറ്റുവാങ്ങേണ്ടിവന്നത് നിരന്തരം മര്‍ദനം'; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Dec 14, 2023, 18:31 IST
കൊല്ലം: (KVARTHA) 80കാരിയായ അമ്മായി അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തെക്കുംഭാഗം തേവലക്കരയില്‍ ഏലിയാമ്മ വര്‍ഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോള്‍ തോമസ്(42) കുടുംബവഴക്കിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഏലിയാമ്മയുടെ പരാതിയില്‍ മഞ്ജുമോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജുമോള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞദിവസം മരുമകളില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നാണ് ഏലിയാമ്മ നല്കിയ പരാതിയില്‍ പറയുന്നത്. മാസങ്ങളായി മരുമകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മഞ്ജുമോള്‍ തോമസ് 80-കാരിയെ മര്‍ദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ അധ്യാപികയാണെന്നാണ് വിവരം.
മാസങ്ങള്‍ക്ക് മുന്‍പ് മഞ്ജുമോളില്നിന്ന് ഏലിയാമ്മയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വയോധികയോട് ആക്രോശിക്കുന്ന പ്രതി, വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മരുമകള്‍ നിലത്തേക്ക് തള്ളിയിട്ടശേഷം ഏലിയാമ്മ പണിപ്പെട്ട് എഴുന്നേറ്റ് വരുന്നതും ഞാനൊന്നും പറഞ്ഞില്ലല്ലോ ഇനി അല്പനേരം കിടന്നോട്ടെയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏലിയാമ്മയുടെ മകന് തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. അതേസമയം, ഏതുദിവസമാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വ്യക്തതവരുത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
നേരത്തെയും പലതവണ മഞ്ജുമോള്‍ തോമസ് ഏലിയാമ്മയെ മര്‍ദിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത് മെമ്പര്‍ അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും വീണ്ടും മര്‍ദനവും ഉപദ്രവവും തുടരുകയായിരുന്നു.

Keywords: Attack Case: Woman in Police Custody, Kollam, News, Crime, Criminal Case, Attack, Police, Custody, Complaint, Old Woman, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.