തിരുവനന്തപുരം: സൂര്യനെല്ലി വിഷയത്തില്‍ ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദിച്ചെന്ന പരാതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
എം.എല്‍.എമാരെ മര്‍ദിച്ചിട്ടില്ലെന്നും ഉന്തിലും തള്ളിലുമാണ് അവര്‍ക്ക് പരിക്കേറ്റതെന്നുമാണ് പോലീസ് റിപോര്‍ട്ട്. ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബസിന് മുന്നില്‍ കിടന്ന് തടസം സൃഷ്ടിച്ച പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജി മോളെ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് റിപോര്‍ട്ട്.
നേരത്തേ എം.എല്‍.എമാര്‍ പോലീസിനെ അക്രമിക്കുന്ന ചിത്രങ്ങള്‍ ചില പത്രങ്ങള്‍ വന്നിട്ടുണ്ടെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ബഹളം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ബഹളം ശമിക്കാത്തതിനെ തുടര്‍ന്ന് സഭ വ്യാഴാഴ്ചയിലേക്ക് പിരിഞ്ഞു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതിനിടെ കെ.കെ. ഐഷാപോറ്റി, ജമീലാ പ്രകാശം എന്നിവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തത്തെി പ്രതിഷേധിച്ചു. സഭവിട്ട ശേഷം പുറത്തും പ്രതിപക്ഷം പ്രകടനം നടത്തി.
Keywords: Women, MLA, Assault, Investigates, March, Thiruvananthapuram, Secretariat, Oommen Chandy, Report, Police, Thiruvanchoor Radhakrishnan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Attack on MLAs, assembly adjourned for the day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.