വടകര: (www.kvartha.com 10.04.2014) വടകരയിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എം.എന്‍. ഷംസീറിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട്തവണ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കൊയിലാണ്ടി മുകച്ചേരിഭാഗം ജെ.ബി സ്കൂളിലും താഴേപ്പള്ളി സ്കൂളിലുമാണ് ഷംസീറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റശ്രമമുണ്ടായത്.
ഷംസീര്‍ കൂടുതല്‍ നേരം പോളിംങ് ബൂത്തില്‍ തങ്ങുന്നുവെന്നും വരുന്ന സമ്മതിദായകരോട് പോളിംങ് സ്റ്റേഷനില്‍ തന്നെ വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഷംസീറും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഷംസീറിനെയും ഒപ്പം ഉണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പിരിച്ചുവിട്ടതോടെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.