Akash Thillankeri | അസി.സൂപ്രണ്ടിന് നേരെയുള്ള ആക്രമണം; ശുഐബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെലിലേക്ക് മാറ്റി; ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു

 


തൃശൂര്‍: (www.kvartha.com) അസി.സൂപ്രണ്ടിന് നേരെ ആക്രമണം നടത്തിയെന്ന സംഭവത്തില്‍ ശുഐബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെലിലേക്ക് മാറ്റി. യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് സെക്രടറിയായിരുന്നു ശുഐബ്. വിയ്യൂര്‍ ജയില്‍ അസി.സൂപ്രണ്ട് രാകുലിനെയാണ് ഞായറാഴ്ച ഉച്ചയോടെ ആകാശ് ആക്രമിച്ചത്.

സംഭവത്തില്‍ ആകാശിനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു. ആകാശിന്റെ ആക്രമണത്തില്‍ തലയില്‍ ക്ഷതമേറ്റ അസി. സൂപ്രണ്ട് രാകുല്‍ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പരുക്കു ഗുരുതരമല്ല. സ്വന്തം തല കൊണ്ട് ആകാശ് ഇടിക്കുകയും രാകുലിന്റെ തല പിടിച്ചു ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മറ്റു ജീവനക്കാര്‍ ചേര്‍ന്നാണ് രാകുലിനെ ആശുപത്രിയിലെത്തിച്ചത്.

Akash Thillankeri | അസി.സൂപ്രണ്ടിന് നേരെയുള്ള ആക്രമണം; ശുഐബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെലിലേക്ക് മാറ്റി; ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു

ആകാശിന്റെ സെലിലെ ഫാന്‍ കേടായതിന്റെ പേരിലായിരുന്നു തര്‍ക്കമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എത്രയും വേഗം ഫാന്‍ നന്നാക്കണമെന്നും ഇല്ലെങ്കില്‍ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശ് കാപ നിയമപ്രകാരം അറസ്റ്റിലായത്.

Keywords:  Attacks jailer, Akash Thillankeri shifted to high security prison, Thrissur, News,  Akash Thillankeri, Shifted High Security Prison, Attacks Jailer, Hospitalized, Treatment, Injury, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia